Total Pageviews

Thursday, 5 May 2016

ചതയംനക്ഷത്രം

CHATHAYAM NAKSHATHRA PHALAM

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്നഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു.ഇവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും.സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല  

ഈ നക്ഷത്രത്തില്‍ ജനക്കുന്ന സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.

പ്രതികൂല നക്ഷത്രങ്ങള്‍= ഉത്തൃട്ടാതി, അശ്വതി, കാര്‍ത്തിക, ഉത്രം മൂക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. 
ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. 
രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ  ചതയം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും  ചതയം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. 

{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}

വൃക്ഷം- കടമ്പ്‌, 
Anthocephalus Cadamba flower.jpg
റൂബിയേസി (Rubiaceae) സസ്യകുടുംബത്തിൽ സിങ്കൊണോയ്ഡേ (Cinchonoidae) വിഭാഗത്തിൽ ഉൾപ്പെടുന്നു ഒരിനം ഇലപൊഴിയും മരമാണ് ആറ്റുതേക്ക് (ശാസ്ത്രനാമം: Neolamarckia cadamba). കദംബകടമ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ആറ്റിൻ കരയിൽ സമൃദ്ധമായി വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന് ഇതിനു പേരുണ്ടായത്. ഇന്ത്യശ്രീലങ്കമലയ എന്നിവിടങ്ങളിൽ ഇവ വളരുന്നു.

നക്ഷത്രമൃഗം- കുതിര, 

സസ്തനിയായ വളർത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). സവാരി ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യൻ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളിൽ ഏറ്റവും വേഗത കൂടിയത് കുതിരയാണ്‌. ഇത് ഒറ്റക്കുളമ്പുള്ള മൃഗമാണ്‌.
കുതിക്കുന്നത് എന്ന് യോഗാർഥം
ഗണം-ആസുരം, 

യോനി- സ്ത്രീ, 
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്. 

പക്ഷി-മയില്‍, 
Peacock.detail.arp.750pix.jpg
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും

ഭൂതം- ആകാശം.

നക്ഷത്രദേവത വരുണനാണ്‌

സമുദ്രത്തിന്റെയും ജലത്തിന്റെയും അധിപതിയായ ദേവനാണ്‌ ഹിന്ദു‍വിശ്വാസമനുസരിച്ച് വരുണൻ. പശ്ചിമദിൿപാലകനും വരുണനാണ്‌. പ്രജാപതി കാശ്യപനും അദിതിക്കും പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.


കറുത്ത വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.

No comments:

Post a Comment