UTHRATTATHI NAKSHATHRAPHALAM
നക്ഷത്രനാമങ്ങളിൽ26-ാമത്തേതായി പരിഗണിക്കപ്പെടുന്നു ഉത്രട്ടാതി. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा) എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും മീനം രാശിയിൽഉൾപ്പെടുന്നു. ഗാമ പെഗാസി, ആൽഫാ ആന്ദ്രൊമീഡിയ എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്. “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണ് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്ക് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽപ്പിക്കാറുണ്ട്.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ നല്ലവണ്ണം സംസാരിക്കുന്നവായും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കും ഭോഗസുഖവും നല്ല ഗുണങ്ങളും ശാസ്ത്രങ്ങളിൽ അറിവും ഉള്ളവനായും ഭവിക്കും.ഇവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്.
ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്.സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുവാനാണ് ഇവര്‍ ശ്രമിക്കാറ്. ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്.
പ്രതികൂല നക്ഷത്രങ്ങള്‍ = അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്‍.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.
ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റുപൂജാദികര്‍മങ്ങളഉം ചെയ്യുക.
നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക.
രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്.
{നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്.അവയില്‍ നിന്നും ധാരാളം ഊര്‍ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില്‍ പെട്ട മരങ്ങള്‍ ഈ ഊര്‍ജ്ജത്തെ സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു നക്ഷത്രത്തില്‍ നിന്നുമുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിവില്ല .ഓരോ നക്ഷത്രത്തില്‍ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങള്‍ ഭൂമിയില്‍ ഉണ്ട് .ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്‍റെ ചേതനകളെ സ്വാധീനിക്കാന്‍ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി മഹത്തായ സേവനങ്ങള്‍ ചെയ്യുന്നു.}
വൃക്ഷം-കരിമ്പന,
ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. ശാസ്ത്രീയനാമം Borassus flabellifer . ഇത് പനവർഗത്തിൽ പെടുന്നു. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പുനിറമാണ്. നല്ല ഉയരത്തിൽ വളരാറുണ്ട്.
{വളരെ അടുത്തടുത്ത് തിങ്ങിനിൽക്കുന്ന ഇതിന്റെ പട്ടകൾ കാറ്റിൽ തമ്മിലുരഞ്ഞ് ഏകാന്തതകളിൽ ഭയം ജനിപ്പിക്കുന്ന സ്വരം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാകാം കേരളത്തിലെ മിത്തുകളിൽ കരിമ്പനകൾ യക്ഷികളുടെ ആവസസ്ഥാനങ്ങളാണ്. }
നക്ഷത്ര മൃഗം-പശു,
മനുഷ്യർ പാലിനു് വേണ്ടി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ് ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്. തികഞ്ഞ സസ്യാഹാരികളുമാണ്. അയവെട്ടുന്ന മൃഗമാണ് ഇത്.
പക്ഷി-മയില്‍,
പക്ഷി ജാതിയിൽപ്പെടുന്ന കോഴികളുടെ കുടുംബത്തിൽപ്പെട്ടവയാണ്മയിലുകൾ (ഇംഗ്ലീഷ്: Peafowl). പൊതുവെ മയിൽ എന്നുപറയുമ്പോൾ ആൺ മയിലിനെയാണ് കണക്കാക്കുക. ആൺമയിലിനും(peacock) പെൺമയിലിനും(peahen) രൂപത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ആൺ മയിലുകൾക്ക് നീണ്ട വർണ്ണാഭമായ പീലികൾ ഉണ്ട്. ഇതാണ് വാലായി കാണുന്നത്. എന്നാൽ പെൺ മയിലിന് നീണ്ട പീലിയില്ല. പൊതുവെ മയിലുകളെ ഇന്ത്യയിലും (എഷ്യൻ) ആഫ്രിക്കയിലുമാണ്കണ്ടുവരുന്നത്. വളരെച്ചെറിയ ദൂരം മാത്രമേ ഇവയ്ക്കു പറക്കാനാവുള്ളൂ. സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും ഇവക്കുണ്ട്. ശത്രുക്കളുടെ ആഗമനം വളരെപ്പെട്ടെന്ന് തിരിച്ചറീയാൻ ഇതിനാകും
ഗണം-മാനുഷം
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.
യോനി-സ്ത്രീ,
പ്രായപൂർത്തിയായ പെൺ ലിംഗത്തിൽപെട്ട മനുഷ്യ വ്യക്തികളെയാണ് പൊതുവായി സ്ത്രീകൾ എന്നു പറയുന്നത്.
ഭൂതം-ആകാശം.
നക്ഷത്രദേവത: അഹിര്‍ബുധ്നി
ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ആയുര്‍വര്‍ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്.
No comments:
Post a Comment