Total Pageviews

Friday, 6 May 2016

പൂരം നക്ഷത്രം


POORAM NAKSHATHRAPHALAM 
ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തേതാണ് പൂരം.
 ഐ­ശ്വ­ര്യം, നീ­തി­ബോ­ധം, സദ്സ­ന്താ­ന­ങ്ങള്‍, ശത്രു­ജ­യം എന്നി­വ­കൊ­ണ്ട് പൂ­രം നക്ഷ­ത്ര­ത്തില്‍ ജനി­ച്ച പു­രു­ഷ­ന്മാര്‍ അനു­ഗ്ര­ഹീ­ത­രാ­യി­രി­ക്കു­ന്ന­തി­നാ­ലാ­വാം, പൂ­രം പി­റ­ന്ന പു­രു­ഷന്‍ എന്ന ചൊ­ല്ലു­ണ്ടാ­യ­തു തന്നെ. മധു­ര­ഭാ­ഷ­ണം, അഭി­മാ­നം, മാ­ന്യത എന്നി­വ­യും പൂ­രം നക്ഷ­ത്ര­ക്കാ­രു­ടെ പ്ര­ത്യേ­ക­ത­ക­ളാ­ണ്. അന്യാ­യം കണ്ടാല്‍ എതിര്‍­ക്കു­ന്ന ഇക്കൂ­ട്ടര്‍ മറ്റു­ള്ള­വ­രു­ടെ കഷ്ട­പ്പാ­ടു­ക­ളില്‍ ദുഃ­ഖി­ക്കു­മെ­ങ്കി­ലും ഒരു സഹാ­യ­വും ചെ­യ്യി­ല്ല. ഇവര്‍­ക്ക് ശത്രു­ക്കള്‍ ഉണ്ടാ­യി­രി­ക്കും. ബാ­ല്യ­ത്തില്‍ വി­ദ്യാ­ഭ്യാ­സ­മുള്‍­പ്പെ­ടെ അനു­കൂല സാ­ഹ­ച­ര്യ­മാ­യി­രി­ക്കി­ല്ലെ­ങ്കി­ലും 45 വയ­സ്സി­നു­ശേ­ഷം ഇവര്‍­ക്ക് നല്ല കാ­ല­മാ­യി­രി­ക്കും
പൂരം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് വലിയ സാമര്‍ത്ഥ്യം, സഞ്ചാരശീലം, തേജസ്‌ എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും. മറ്റുള്ളവര്‍ക്ക് അനിഷ്ടമായ കാര്യങ്ങളൊന്നും പറയുകയില്ല. ദാനധര്‍മ്മങ്ങള്‍ ചെയ്യും. വളരെയധികം ഓര്‍മ്മശക്തിയുണ്ടായിരിക്കും. സംഭാഷണമാധുര്യവും വാദപ്രതിവാദചാതുര്യവും കൊണ്ട് ആരെയും പാട്ടിലാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടുവാന്‍ വളരെ എളുപ്പമാണ്. സ്വാശ്രയശീലനാണെങ്കിലും മറ്റുള്ളവരുടെ സഹായത്തോടുകൂടി മാത്രമേ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ എണ്ണവും കുറവായിരിക്കും. സത്യസന്ധനും വിവേകിയും ആയിരിക്കും. അതുകൊണ്ട് ജീവിതത്തില്‍ വിജയശ്രീലാളിതനാകും.

പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്‍ - അത്തം, ചോ­തി, അനി­ഴം

 രാഹു, ശനി, ചന്ദ്ര ദശകളില്‍ പൂരം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ഭരണി, പൂരാടം എന്നിവയിലും പിന്നെ ജന്മനക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്‍ശനം നടത്തണം. പൂരവും വെള്ളിയും ഒത്തുവരുന്ന ദിവസം പ്രത്യേകവഴിപാടുകളും പൂജകളും നടത്തണം. മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി, യക്ഷിയമ്മ എന്നിവരുടെ ക്ഷേത്രങ്ങളിലൊന്നില്‍ വഴിപാട്‌ നടത്തണം. പൂരവും ഞായറും ഒത്തുവരുന്ന ദിവസം ആദിത്യപൂജ നടത്തുകയും ശിവക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യണം. ജന്മനാളില്‍ പതിവായി ലക്ഷ്മീപൂജ നടത്തുന്നത് അത്യുത്തമം ആകുന്നു

ചുവപ്പ്, വെള്ള, ഇളം നീല എന്നീ നിറങ്ങള്‍ അനുകൂലം.  
അനുകൂലരത്നം വജ്രം

വൃ­ക്ഷം - പ്ലാ­ശ്
 മൃ­ഗം - ചു­ണ്ടെ­ലി­
പ­ക്ഷി - ചകോ­രം
 ദേ­വത - ആര്യ­മാ­വ്
ഗ­ണം - മനു­ഷ്യ­ഗ­ണം­
സ്ത്രീ­ന­ക്ഷ­ത്രം 

2 comments:

  1. വിവാഹം എപ്പോഴാണെന്ന് പറയാമോ. .. .18/08/1985.. ... രാവിലെ 8. 35ന്

    ReplyDelete
  2. 9.4 .1979 പൂരം നക്ഷത്രഫലം പറയാമോ

    ReplyDelete