PUNARTHAM NAKSHATHRAPHALAM
പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചവര്‍ സ്ഥിരമായ ഒരു സ്വഭാവം
പ്രകടിപ്പിക്കുന്നില്ല. മതപരമായ കാര്യങ്ങള്‍ക്ക് ഏറെ ശ്രദ്ധ നല്കുന്ന ഇക്കൂട്ടര്‍ മാതാപിതാക്കളുടെയും ഗുരുക്കന്മാരേയും ശുശ്രൂഷിക്കുന്നതിനും
ബഹുമാനിക്കുന്നതിനും വളരെ പ്രാധാന്യം കല്പ്പിക്കുന്നു. വളരെവേഗം
കോപിക്കുന്ന പ്രകൃതക്കാരാണിവര്‍. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഈ നക്ഷത്രക്കാര്‍ സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്ത യാതൊരുവിധ
കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നില്ല. കൂടാതെ ഇത്തരം പ്രവര്‍ത്തികള്‍ അവരെ ചൊടിപ്പിക്കുകയും ചെയ്യുന്നു.
അസത്യത്തിനും നീതിരഹിതമായ നേട്ടങ്ങള്‍ക്കും കൂട്ട് നില്ക്കാതവര്. മനസ്സിന് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ കണ്ടാലുടന്‍ പ്രതികരിക്കുന്നവര്‍, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവര്‍. എന്നാല്‍ ഈ പ്രതികരണം വര്‍ധിച്ച് പലപ്പോഴും ആവശ്യത്തില്‍ ഏറെയുള്ള സാഹസികത കാണിക്കുന്നതാണ് ഇവര്‍ക്കുള്ള ദോഷം
ആഢംബരജീവിതം കൊതിക്കുന്ന ഇവരുടെ ജീവിതം 32 വയസ്സിനുശേഷം ഗുണകരമായി തീരുന്നു. വക്കീല്‍, വ്യവസായി, പ്രഭാഷകന്‍, ലേഖകന്‍ എന്നീ മേഖലകളില്‍ തിളങ്ങാന്‍ ഇവര്‍ക്കു കഴിയുന്നു.
ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ അനാവശ്യ സംസാരംമൂലം വഴക്കുകള്‍ വിളിച്ചു വരുത്തുന്നു. ശുദ്ധഹൃദയരായ അവര്‍ ഭര്‍ത്തൃ പരിചരണത്തിന് ഏറെ പ്രാധാന്യം കല്പ്പിക്കുന്നു.
പ്രതികൂല നക്ഷത്രങ്ങള്‍ - ആയില്യം, പൂരം, അത്തം,
കൂറ് - മിഥുനം 3/4, കര്‍ക്കിടകം 1/4
ദേവത - അദിതി
ഗണം - ദേവഗണം
സ്ത്രീനക്ഷത്രം
മൃഗം - പൂച്ച
പക്ഷി - ചകോരം
വൃക്ഷം - മുള
Thanks for sharing it. write in malayalam
ReplyDelete