VISAKAM NAKSHATHRAPHALAM
വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്ക്ക് തേജസ്സും,സൌന്ദര്യവും ആകര്‍ഷണീയതയും ഉണ്ടായിരിക്കും. സംസാരത്തില്‍ സരസനും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്നവനുമായിരിക്കും
ഇവര്‍ ഈശ്വരഭക്തിയും നീതിബോധവുമുള്ളവനായിരിക്കും. ഒരു നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ അദ്ധ്വാനിച്ച് പ്രവര്‍ത്തിക്കുന്നതാണ്.സത്യധര്‍മാദികളില്‍നിന്നു വ്യതിചലിക്കാത്ത ഇവര്‍ സ്വപരിശ്രമത്തിലൂടെയാണ് ജീവിതത്തില്‍ വിജയിക്കുക. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും. ശരിയായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുവാനും അന്യരെ സഹായിക്കുവാനും സന്നദ്ധനായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുകയില്ലെന്ന ഒരു ന്യൂനതയുണ്ട്.യാഥാസ്ഥിതികനാണെങ്കിലും സ്വതന്ത്രചിന്തയിലും വിമുഖനല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷത്തില്‍ നിഗൂഢ ശക്തികളിലും വിശ്വാസം പുലര്‍ത്തും.
മറ്റുള്ളവര്‍ പറയുന്നതിനെ എതിര്‍ക്കുകയും സ്വന്തം തീരുമാനങ്ങളില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുമെന്നതാണ് ഇവരുടെ ആദ്യത്തെ ദോഷം. ആരെയും നിന്ദിക്കാനും സ്തുതിക്കാനും വാക്സാമര്‍ത്ഥ്യമുള്ളവരായിരിക്കും. എല്ലാവരോടും ഈര്‍ഷ്യ തോന്നുക ഇവരുടെ പ്രത്യേകതയാകുന്നു. ധനവും പ്രശസ്തിയും സമ്പാദിക്കും.
ബുദ്ധിപരമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും മുന്‍കോപികളുമായിരിക്കും.
വിശാഖം നക്ഷത്രത്തില്‍ ജനിക്കുന്നവര്ക്ക് ഈര്‍ഷ്യയും, അമിതമായ പിശുക്കും ഉണ്ടായിരിക്കും. പിശുക്കരാണെങ്കിലും ഇവര്‍ അറിയാതെ പണം ഒഴുകിപ്പോകും
നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള്‍ അസ്വാരസ്യം നിറഞ്ഞതാവും
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്‍ക്ക് ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്.
ഈ നാളിന്റെ ആദ്യമുക്കാൽഭാഗം തുലാം രാശിയിലും അവസാനകാൽഭാഗം വൃശ്ചികരാശിയിലും ആണെന്ന് കണക്കാക്കുന്നു.
പ്രതികൂല നക്ഷത്രങ്ങള്‍ -കേട്ട, പൂരാടം, തിരുവോണം,
തൂലാക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക് കാര്‍ത്തിക അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും
വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക് മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.
വിശാഖം, പൂരുരുട്ടാതി, പുണര്‍തം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക് ഉത്തമം.
വ്യാഴപ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുക, വിശാഖം നാള്‍തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര്‍ ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര്‍ കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ( ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍ ഭദ്രകാളീഭജനവും ) നടത്തുന്നതും ഫലപ്രദമാണ്.
ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലത്ത് ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.
നക്ഷത്രമൃഗം-സിംഹം,
വൃക്ഷം-വയ്യങ്കതവ്,
പക്ഷി-കാക്ക,
ഗണം-ആസുരം,
യോനി-പുരുഷം,
ഭൂതം-അഗ്നി.
ദേവത- ഇന്ദ്രാഗ്നി
ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ആയുര്‍വര്‍ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്.
മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്. തുലാക്കൂറുകാര്‍ക്ക് ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്‍ക്ക് ചുവപ്പും അനുകൂലം തന്നെ.
No comments:
Post a Comment