MAKAM NAKSHATHRAPHALAM
മകം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവഭക്തി, പിതൃഭക്തി, ധനസമൃദ്ധി, ഉത്സാഹം എന്നീ ഗുണങ്ങളുണ്ടായിരിക്കും. ഭൃത്യന്മാരും അനുഭവയോഗവും ഉണ്ടായിരിക്കും. ബുദ്ധിശക്തിയും വിജ്ഞാനശക്തിയും പ്രദര്‍ശിപ്പിക്കും. വിനയാന്വിതനും ആയിരിക്കും. ഗുരുഭക്തിയുണ്ടായിരിക്കും. സ്വയം യത്നിച്ച് ഉന്നതപദവിയില്‍ എത്തിച്ചേരും. ജന്മസ്ഥലം വിട്ടുതാമസിക്കുന്നതിന് സാദ്ധ്യത കൂടുന്നു. സഹോദരന്മാരെ അങ്ങോട്ട് സഹായിക്കുമെങ്കിലും കുടുംബാംഗങ്ങളില്‍ നിന്നും സഹായം തിരിച്ചുകിട്ടാനുള്ള സാദ്ധ്യത തുലോം കുറവാണ്. ചിലപ്പോഴൊക്കെ മുന്‍കോപവും തന്നിഷ്ടവും പ്രദര്‍ശിപ്പിച്ചുകളയും എന്നതൊരു ന്യൂനതയാണ്. ഉന്നതരായ വ്യക്തികളുമായി സൗഹൃദം നിലനിര്‍ത്തും.
സൗന്ദര്യവും അറിവും ഉള്ളവരായിരിക്കും. ധാരാളം ശത്രുക്കളും അസൂയാലുക്കളും ഉണ്ടാകും.
മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രസന്നഭാവക്കാരും സ്നേഹമുള്ളവരും ഈശ്വര ഭക്തിയുള്ളവരായിരിക്കും. വളരെ സൌമ്യമായ മുഖത്തോട് കൂടിയ ഇവര്‍ നിഷ്കളങ്കരായിരിക്കും. വലിയ അഭിമാനികളായ ഇവര്‍ ക്ഷിപ്രകോപികളും ആഢംബര പ്രിയരുമാണെങ്കിലും നല്ലയാളുകളുടെ ബഹുമാനത്തിന് വളരെ പെട്ടെന്ന് പാത്രമായിത്തീരുന്നു. വിദ്യാസമ്പന്നരും സൌന്ദര്യവും സമ്പത്തും കൊണ്ട് അനുഗ്രഹീതരുമായ ഇവര്‍ കളങ്കമറ്റ ഹൃദയത്തിന് ഉടമകളുമായിരിക്കും. ഈ നക്ഷത്രക്കാര്‍ തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളില്‍ നിന്ന് ഒരിക്കലും പിന്മാറില്ല. വളരെ സന്തോഷകരമായ ഒരു വൈവാഹിക ജീവിതം ഇക്കൂട്ടര്‍ക്ക് കാണുന്നുണ്ടെങ്കിലും ചുരുക്കം ചിലരില്‍ പരാജയവും കാണപ്പെടുന്നു.
സ്വന്തം കുടുംബത്തോടും കുലത്തോടും അത്യധികം കൂറു പുലര്‍ത്തുന്ന ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ വീടിന് വിളക്കായിരിക്കും. യഥാര്‍ത്ഥ പതിസേവ നടത്തുന്ന ഇവര്‍ സൌന്ദര്യവും സമ്പത്തുമുള്ള അസാമാന്യ വ്യക്തിത്വത്തിനുടമകളുമായിരിക്കും. എല്ലാ സൌഭാഗ്യങ്ങളും കനിഞ്ഞിട്ടുണ്ടെങ്കിലും മനസ്സമാധാനം ഇവര്‍ക്ക് വളരെ അകലെയായിരിക്കും.
മകം നക്ഷത്രവും ഞായറും ഒത്തുവരുന്ന ദിവസം സൂര്യ പ്രീതി അല്ലെങ്കില്‍ ശിവപ്രീതി കര്‍മ്മങ്ങള്‍ നടത്തണം.
പ്രതികൂല നക്ഷത്രങ്ങള്‍ - ഉത്രം, ചിത്തിര, വിശാഖം, പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മൃഗം - എലി
പക്ഷി - ചകോരം
വൃക്ഷം - പേരാല്‍
ദേവത - പിതൃക്കള്‍
ഗണം - അസുരഗണം
പുരുഷനക്ഷത്രം
ചുവപ്പ് അനുകൂലനിറമാണ്.
അനുകൂലരത്നം-വൈഡൂര്യം
No comments:
Post a Comment