UTHRADAM NAKSHATHRAPHALAM
ധനു നക്ഷത്രരാശിയിലെ സീറ്റ (ζ), സിഗ്മ (σ) എന്നീ നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലുംആണെന്ന് കണക്കാക്കുന്നു.
ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക് നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്,മറ്റുള്ളവരോട് പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക് പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട് ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു. മിതവ്യയവും ആത്മാര്‍ത്ഥതയും എല്ലാ രംഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്തതിനാല്‍ സഹായത്തിന് വില കല്പ്പിക്കുന്നവരായിരിക്കും. അര്‍ഹതയില്ലാത്ത പണം കിട്ടിയെന്നുവരും. പരാജയം വിജയമാക്കി മാറ്റാന്‍ ശ്രമിക്കും. എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില്‍ ചിലരുടെ ദോഷങ്ങളാണ്.
പ്രതികൂല നക്ഷത്രങ്ങള്‍= അവിട്ടം, പൂരുരുട്ടാതി, രേവതി,
ഉത്രാടം ആദ്യപാദ(ധനുക്കൂര്‍)ത്തിന് = പുണര്‍തം അന്ത്യപാദം പൂയം, ആയില്യം (കര്‍ക്കിടകക്കൂര്‍),എന്നിവയും
ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്‍)ത്തിന് = മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയുംപ്രതികൂലനക്ഷത്രങ്ങളാണ്.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ചൊവ്വ, വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്.
ഉത്രാടം, കാര്‍ത്തിക, ഉത്രം നാളുകള്‍ ക്ഷേത്രദര്‍ശനം മറ്റ് പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക് ഉത്തമം.
നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്. ഞായറാഴ്ചവ്രതം, ഉത്രാടം നാളില്‍ ശിവക്ഷേത്രദര്‍ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്‍ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട് അല്‍പസമയം വെയിലേല്‍ക്കുന്നത് ഉത്തമമാണ്.
ഉത്രാടം ധനുക്കൂറില്‍ ജനിച്ചവര്‍ വ്യാഴത്തെയും മകരക്കൂറില്‍ ജനിച്ചവര്‍ ശനിയെയും പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്‍ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം.
ധനുക്കൂറില്‍ ജനിച്ചവര്‍ക്ക് ചുവപ്പ്, മഞ്ഞ, മകരക്കൂറില്‍ ജനിച്ചവര്‍ക്ക് കറുപ്പ്, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്.
നക്ഷത്രമൃഗം-കാള,
പശുവിന്റെ ആൺ വർഗ്ഗം
വൃക്ഷം-പിലാവ്,
മിക്ക വീട്ടു വളപ്പിലും കണ്ടു വരുന്നു .മഞ്ഞപിത്തം .ത്വക് രോഗങ്ങള്‍ ,വയറിളക്കം ,സന്ധി വേദന എന്നിവയ്ക്ക് ഔഷധമായി ഇതിന്‍റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു.തടി വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നു.പച്ച ചക്ക വയറിളക്കം തടയുന്നതിനും പഴുത്തത് വീരേചനത്തിനും ഉപയോഗിക്കുന്നു .
ഗണം-മാനുഷം,
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു.സംസ്കൃതപദമായ മനുവിൽ നിന്നാണ് മനുഷ്യൻ എന്ന മലയാളപദം ഉണ്ടായത്.മനനം ചെയ്യാൻ കഴിവുള്ളയാൾ എന്നർത്ഥത്തിലും മനുഷ്യൻ എന്ന വാക്കിനെ പരിഗണിച്ചു വരുന്നു.
യോനി-പുരുഷം,
മനുഷ്യരിൽ പ്രായപൂർത്തിയെത്തിയ ആൺജാതി പൊതുവേ പുരുഷൻ എന്നറിയപ്പെടുന്നു.
പക്ഷി-കോഴി,
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴി. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
ഭൂതം-വായു.
നക്ഷത്രദേവത വിശ്വദേവകളാണ്
ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ആയുര്‍വര്‍ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്.
No comments:
Post a Comment