Total Pageviews

Thursday, 5 May 2016

ചിത്ര നക്ഷത്രം


CHITHRA NAKSHATHRAPHALAM

കന്നി നക്ഷത്രരാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ്ചിത്ര അഥവാ ചിത്തിര (Alpha Virginis). തിളക്കം കൂടിയ നക്ഷത്രങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് ചിത്രക്കുള്ളത്.
27 നക്ഷത്രങ്ങളിൽ മധ്യത്തിൽ വരുന്ന താരമാണ് ചിത്തിര. ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങൾ കോർത്ത് ഒരു മാലയുണ്ടാക്കിയാൽ അതിലെ ലോക്കറ്റുപോലെ ശോഭിക്കുന്നതാണ് ചിത്തിര. ഏതറ്റം വരെ പോയും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. കാണം വിറ്റും ഓണം ഉണ്ണുമെന്ന് നിർബന്ധം പിടിക്കുന്നവരാണിവർ. കടും പിടുത്തത്തിന്റെ ഭാഗമായി പലരും സ്വന്തം കിടപ്പാടം വരെ വിറ്റുതുലക്കും. ചിത്രഗുപ്തന്റെ നക്ഷത്രമാണ് ചിത്തിര. അദ്ദേഹത്തെ ഒരു കാര്യവും മറയ്ക്കാൻ ആർക്കും സാധ്യമല്ല. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ. 

വ്യാഴം,ബുധൻ,ശുക്രൻ  എന്നീ ദശാകാലങ്ങള്‍ പൊതുവെ അശുഭകരമായേക്കാമെന്നതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.

 പ്രതികൂലനക്ഷത്രങ്ങള്‍ വിശാഖം,ത്രിക്കേട്ട,പൂരാടം എന്നിവ ഇവര്‍ക്ക്‌ പ്രതികൂല നക്ഷത്രങ്ങളാണ്‌.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

 നക്ഷത്രമൃഗം-ആൾപുലി
വൃക്ഷം-കൂവളം,
ഗണം-അസുരൻ
യോനി-സ്ത്രീ,
പക്ഷി-കാക്ക,
ഭൂതം-അഗ്നി.
 നക്ഷത്രദേവത ത്വഷ്ടാവ്

 ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment