Total Pageviews

Thursday, 5 May 2016

തൃക്കേട്ട നക്ഷത്രം

THRIKKETTA NAKSHATHRAPHALAM

വൃശ്ചികരാശിയിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാണ്തൃക്കേട്ട (ഇംഗ്ലീഷ്Antaresഅന്റാറെസ്). α- സ്കോർപ്പി എന്നും അറിയപ്പെടുന്നു. ജ്യോതിഷമനുസരിച്ചുള്ള 27 നക്ഷത്രങ്ങളിൽ 18-ത്തേതാണിത്. 
ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ എന്നർത്ഥം വരുന്ന ഗ്രീക്കുപദത്തിൽ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം. സൂര്യന്റെ ഏകദേശം 400 മടങ്ങ് വ്യാസവും പതിനായിരത്തോളം മടങ്ങ് ദീപ്തിയുമുള്ള ഈ നക്ഷത്രം ഭൂമിയിൽനിന്ന് ഏകദേശം 604 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്നു. ജൂൺഅവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ നഗ്നനേത്രങ്ങളാൽ വളരെ വ്യക്തമായി ഈ നക്ഷത്രത്തെ കാണാൻ കഴിയും. രേഖാംശ നിർണയനത്തിനായി നാവികർ തൃക്കേട്ടയെ ആശ്രയിക്കാറുണ്ട്. പല പ്രാചീനമതങ്ങളും ഈ നക്ഷത്രത്തിന് സുപ്രധാനമായൊരു സ്ഥാനം നൽകിയിരുന്നു.

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണ്
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ധര്‍മ്മനിഷ്ഠ, സംതൃപ്തി, ശീലഗുണം, വലിയ കോപം എന്നിവ ഉണ്ടായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഭാഗ്യം പിന്നോക്കം ആകയാല്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. കോപശീലവും വളഞ്ഞവഴികളും മനസ്സില്‍ നിന്നും നീക്കിയാല്‍ ഗുണകരമാകും. കൗശലവും ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടാകുകയും സര്‍ക്കാര്‍ ജോലിയോഗഭംഗവും ഇല്ലെങ്കില്‍ ഇവര്‍ക്ക്‌ സര്‍ക്കാര്‍ തലത്തില്‍ ജോലി ലഭിക്കും. 

ഇവര്‍ സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്‌. സന്താനങ്ങളില്‍നിന്ന്‌ ഇവര്‍ക്ക്‌ സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര്‍ ജീവിതത്തില്‍ മാറിമാറി ചെയ്യും. ബന്ധുബലം കുറയാനാണ് സാദ്ധ്യത. പൊതുവേ അദ്ധ്വാനശീലവും കര്‍മ്മനിരതയും മുഖമുദ്രയായിരിക്കും. ഫലിതം, പ്രത്യുത്തരം എന്നിവയും പ്രതീക്ഷിക്കാം. സമ്പാദിക്കാനൊരുങ്ങാതെ സുഖകരമായി ജീവിതം നയിക്കുവാനും അറിവ് വര്‍ദ്ധിപ്പിക്കാനും സദാ ആഗ്രഹിക്കും. പല കാര്യങ്ങളും വിസ്തരിച്ചുപറയും എന്നൊരു കുറവുണ്ട്. നല്ല ആരോഗ്യമുള്ള ഇവര്‍ക്ക്‌ ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. തൊഴിലില്‍ ഉറച്ചുനില്ക്കാനാണ് ആഗ്രഹമെങ്കിലും പക്ഷേ അത് സാധിച്ചെന്ന് വരില്ല. അതായത്‌, ഉറച്ചുനില്ക്കാനാകില്ല. ഉന്നതസ്ഥാനത്ത്‌ എത്തുകയും പെട്ടെന്ന്‍ താഴേക്ക്‌ വീഴുകയും ചെയ്യുന്ന ഒരു പ്രവണത സംജാതമാകും.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില്‍ വരാം.

പ്രതികൂല നക്ഷത്രങ്ങള്‍ -പൂരാടം, തിരുവോണം, ചതയം, 
  മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
 ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്‌. തൃക്കേട്ടയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്‍മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര്‍ രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച്‌ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക.

പച്ച, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.

നക്ഷത്രമൃഗം-കേഴമാൻ
മുന്റിയാകസ് (Muntiacus) ജനുസില്പ്പെട്ട ഒരു മാനാണ്‌ കേഴമാൻകുരക്കും മാൻ (barking deer), മുന്റ്ജാക്Mastreani deer എന്നീ പേരുകളിലും അറിയപ്പെടുന്നു. 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകൾ ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു }

വൃക്ഷം-വെട്ടി
ശ്രീലങ്ക തദ്ദേശവാസിയായ ഈ മരം വംശനാശഭീഷണി നേരിടുന്നതായി കാണുന്നു നിരവധി ചെറുശാഖകളായി വളരുന്ന നിത്യഹരിത സസ്യമാണ് വെട്ടി(ശാസ്ത്രനാമം: Aporosa cardiosperma). ശാഖകളിൽ ഭഷ്യയോഗ്യമായ ധാരാളം ചെറു ഫലങ്ങൾ ഉണ്ടാകുന്നു.}

പക്ഷി-കോഴി
കോഴി എന്നതിനായുള്ള ഇമേജ് ഫലം
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴിഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.}

ഗണം- അസുരൻ
{ ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനു ദക്ഷപ്രജാപതിയുടെ പുത്രിയായ ദിതിയിലുണ്ടായ പുത്രന്മാരാണ് അസുരന്മാർ. }

യോനി-പുരുഷൻ
മനുഷ്യരിൽ‌ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു.}

ഭൂതം-വായു.

ദേവത-ഇന്ദ്രനാണ്‌
ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ മരീചിയിൽനിന്ന് കശ്യപൻ ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ അദിതിയിൽ ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ.മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.ഇന്ദ്രൻ സ്വർഗ്ഗത്തിൽ അമരാവതി എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം വസിക്കുന്നു എന്നു പുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ ഐരാവതം എന്ന ആനയും ഉച്ഛൈശ്രവസ്സ് എന്ന കുതിരയും ആയുധം വജ്രായുധവും ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.
ഇന്ദ്രൻ അഷ്ടദിക്പാലകന്മാരിൽ ഒരാൾ ആണ്.}

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതു  ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment