THIRUVONAM NAKSHATHRA PHALAM
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ് തിരുവോണം. ഇതിനെ സംസ്കൃതത്തിൽ ശ്രാവണം എന്നും അറിയപ്പെടുന്നു. ഗരുഡൻ നക്ഷത്രരാശിയിലെആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ തിരുവോണം നക്ഷത്രമായി പരിഗണിക്കുന്നത്. ഇംഗ്ലീഷിൽ ആൾട്ടേർ (Altair) എന്നറിയപ്പെടുന്ന ആൽഫ അക്വിലെ എന്ന നക്ഷത്രത്തെ മാത്രമായും തിരുവോണം എന്നറിയപ്പെടാറുണ്ട്.
പത്താമത്തെ രാശിയായ മകരത്തിലാണ് (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ മുഴക്കോലിന്റെ ആകൃതിയിൽ കാണപ്പെടുന്നു.
ഈ നാളിൽ ജനിച്ചവർ ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനം, കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്‍പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും
പ്രതിസന്ധികളിലും ഇവര്‍ കഠിനമായി പ്രയത്നിച്ച് മുന്നേറുന്നു. ജീവിതത്തിന് ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും.
നല്ല സംഭാഷണത്തിലൂടെ ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക് വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്‍ഷേച്ഛയുള്ളവരുമാണ് ഇവര്‍. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്.
ന്യായമായ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്. ഭക്ഷണകാര്യങ്ങളില്‍ ഇവര്‍ തങ്ങളുടേതായ താല്‍പര്യം പുലര്‍ത്തുന്നു. ആദര്‍ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും.
ഈ നക്ഷത്രത്തിന്റെ രാശ്യാധിപൻ മകരം രാശിയുടെ അധിപനായ ശനിയുംദശാധിപൻ ചന്ദ്രനുമായതിനാൽ ഈ നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകൾ കാണാം.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് നല്ല ഭര്‍ത്താവ്, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.
പ്രതികൂല നക്ഷത്രങ്ങള്‍ = ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
രാഹു, ശനി, കേതു ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റ് പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുക. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില്‍ ഭദ്രകാളീഭജനവും നടത്തുന്നത് ഉത്തമം. പൗര്‍ണ്ണമി ദിനത്തില്‍ ദുര്‍ഗ്ഗാപൂജയും അമാവാസി ദിനത്തില്‍ ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍അനുഷ്ഠിക്കേണ്ടതാണ്. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില്‍ നടത്താം.
വെളുപ്പ്, കറുപ്പ് നിറങ്ങള്‍ അനുകൂലം.
നക്ഷത്രമൃഗം=കപി
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധിപലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കുട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെപരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു
വൃക്ഷം-എരുക്ക്,
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു. ചുവന്ന് പൂവോടു കൂടിയ മറ്റൊരു എരിക്കാണ് ചിറ്റെരിക്ക്,പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങൾക്കാണ് എരുക്ക് കൂടുതൽ ഫലപ്രദമെന്ന്സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. കൂടാതെ വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങൾക്കും ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഇതിന്‍റെ തണ്ടിന്‍റെ കറ കുഴി നഖത്തിനെതിരെ ഉപയോഗിക്കുന്നു .ത്വക് രോഗങ്ങള്‍ക്കും ,വിഷ ബാധക്കും എക്സിമ യുടെ ചിക്ത്സക്കും ഉപയോഗിക്കുന്നു .വേരിലെ തൊലി കുടലിലെ കൃമികള്‍ക്കെതിരെയും ,ചുമക്കും ,മഹോദരത്തിനും ഔഷധമാണ് .
ഗണം-ദേവം,
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗത്തെയാണ് ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്ന് വിശേഷിപ്പിക്കുന്നത്. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം കല്പിക്കാം.
യോനി-പുരുഷം,
മനുഷ്യരിൽ പ്രായപൂർത്തിയെത്തിയ ആൺജാതി പൊതുവേ പുരുഷൻ എന്നറിയപ്പെടുന്നു.
പക്ഷി-കോഴി,
പക്ഷികളിൽ ഫാസിയാനിഡ കുടുംബത്തിലെ ഉപകുടുംബമായഫാസിയാനിനയിലെ ഒരിനമാണ് കോഴി. ഇണക്കി വളർത്തപ്പെട്ട ചുവന്ന കാട്ടുകോഴികളുടെ പിൻ തലമുറയാണ് ഇന്നു കാണുന്ന വളർത്തുകോഴികൾ.
ഭൂതം-വായു.
നക്ഷത്രാധിപന്‍ വിഷ്ണുവാണ്.
ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ദേവതകളിൽ ഒരാളാണ് വിഷ്ണു. (Vishnu) വിഷ്ണുവിനെ സർവ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായി കണക്കാക്കുന്നു. ബ്രഹ്മാവ് സൃഷ്ടിയേയുംശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ വിഷ്ണു സ്ഥിതി അഥവാ പരിപാലനത്തെയാണ് സൂചിപ്പിക്കുന്നത്. വിഷ്ണുവിന് പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ പത്ത് അവതാരങ്ങൾ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു.
ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ആയുര്‍വര്‍ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്
No comments:
Post a Comment