CHOTHI NAKSHATHRAPHALAM
അവ്വപുരുഷൻ എന്ന നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ചോതി (ഇംഗ്ലീഷ്: Arcturus, ആർക്റ്ററസ്). ഭൂമിയിൽ നിന്ന് 36 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണിത്. ഹിന്ദു ജ്യോതിഷത്തിൽ സ്വാതി എന്നറിയപ്പെടുന്നു.ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സമര്‍ത്ഥരും, സുഖമുള്ളവരുമായിരിക്കും. ദാനശീലം ഇവരുടെ പ്രത്യേകതയാണ്. ധര്‍മിഷ്ഠത, ദയ എന്നിവയും ചോതിയുടെ ഗുണങ്ങളാണ്. ധനസമ്പാദനത്തില്‍ താല്‍പര്യമുള്ള ഇവര്‍ അതിനുവേണ്ടി ബുദ്ധിപരമായും ആകര്‍ഷകമായും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. സംഗീതം, സിനിമ, ലളിതകലകള്‍ തുടങ്ങിയവയില്‍ തല്‍പരരായിരിക്കും. ഇവരുടെ വിവാഹത്തില്‍ പല ക്ലേശങ്ങളും വന്നു ഭവിക്കാറുണ്ട്.മുന്‍കോപം, സ്വതന്ത്രചിന്ത പരോപകാരതാല്‍പര്യം, മാനുഷികത എന്നിവയും ഇവരുടെ സ്വഭാവസവിശേഷതകളില്‍പ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സ്വപ്നങ്ങളുടെ ലോകത്ത് അഭിരമിക്കാനാവും ചില ചോതിക്കാര്‍ക്ക് താല്‍പര്യം.
നിരീക്ഷണ പാടവവും, ബുദ്ധിശക്തിയും, വിവേചനശക്തിയും ജന്മസിദ്ധമാകുന്നു. സഹായമഭ്യര്‍ത്ഥിക്കുന്ന ആരേയും സഹതാപത്തോടെ അഭിമുഖീകരിക്കും. എന്നാല്‍ നല്ല സുഹൃത്തുക്കളേയും കപടനാട്യക്കാരേയും തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് സ്വയം അഭിമാനിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ആ കഴിവില്ലാത്തതിനാല്‍ പലരില്‍ നിന്നും തിരിച്ചടിയും ആക്ഷേപവും കേള്‍ക്കേണ്ടിയും വരുന്നതാണ്.
ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ നന്മയും സത്യസന്ധതയും ഉള്ളവരായിരിക്കും. സ്വഭാവഗുണമുള്ള ഇവര്‍ കുടുംബജീവിതത്തില്‍ വിജയിക്കുന്നു.
.പ്രതികൂല നക്ഷത്രങ്ങള്‍ അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക അവസാന മൂന്നുപാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയാണ് പ്രതികൂല നക്ഷത്രങ്ങള്‍.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ ശനി, കേതു, ആദിത്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില്‍ ക്ഷേത്രദര്‍ശനവും മറ്റും നടത്തുന്നത് ഉത്തമം. സര്‍പ്പഭജനം ഈ നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമാണ്. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുക,സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുക, സര്‍പ്പക്കാവില്‍ നീര്‍മരുത് വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാവുന്ന കര്‍മങ്ങളാണ്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ശുക്രന്റെ അധിദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നിവരെ ആരാധിക്കുന്ന കര്‍മ്മങ്ങളും ചെയ്യണം. ചോതിയും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം ലക്ഷ്മീപൂജ നടത്തുന്നത് ഉത്തമം.
നക്ഷത്രമൃഗം-മഹിഷം,
വൃക്ഷം-നീര്‍മരുത്,
പക്ഷി-കാക്ക,
ഗണം-ദേവം,
യോനി-പുരുഷം,
ഭൂതം-അഗ്നി.
ദേവത- വായു
ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ആയുര്‍വര്‍ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്.
കറുപ്പ്, ഇളംനീല, വെള്ള തുടങ്ങിയ നിറങ്ങള്‍ അനുകൂലം.
No comments:
Post a Comment