THIRUVATHIRA NAKSHATHRAPHALAM
നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണിത്. ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ ആകാശഭാഗത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. തിരുവാതിര നാൾ ഭാരതീയ ജ്യോതിഷത്തിൽ ആർദ്ര എന്നറിയപ്പെടുന്നു. മിഥുനക്കൂറിൽപ്പെടുന്നു. തീക്കട്ട പോലുള്ള തിരുവാതിര നക്ഷത്രം പോലെ തന്നെ ഇവരുടെ രീതികളും. പല വിഷയങ്ങളിലും നല്ല അറിവ്, കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ്, സരസത, ബന്ധുത്വം, സൗഹൃദം ഇവയെല്ലാം ഇവരുടെ ഗുണങ്ങളാണ്
തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ ഉത്സാഹ ഭരിതരും, എല്ലാ കാര്യങ്ങളിലും ചുറുചുറുക്കുള്ളവരുമായിരിക്കും,ഇവര്‍ സാമാന്യം ബുദ്ധിമാന്‍മാരായിരിക്കും. പല വിഷയങ്ങളിലും വിജ്ഞാനം നേടുവാന്‍ ഇവര്‍ക്കു കഴിയും. അതു വളരെ വേഗത്തി. തന്നെ നേടുകയും ചെയ്യും. ഇവര്‍ ആദര്‍ശനിഷ്ടന്‍മാരാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ അനുഭവപ്പെടും. സ്വന്തം ആദര്‍ശവും ആശയവും, പൊരുത്തപെടാത്തപ്പോള്‍ പൊട്ടിത്തെറിക്കും. പെട്ടെന്നു കോപം വരുന്ന പ്രകൃതക്കാരാണ്. കോപം വന്നാല്‍ ഇടം വലം നോക്കാതെയും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാതെയും പ്രവര്‍ത്തിച്ചു കളയും.
തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ സഹൃദയന്‍മാരാണ്. വാക്കിന്റെ കാരകനായ ബുധന്‍ രാശ്യാധിപതിയായതുകൊണ്ട് യുക്തി യുക്തമായും ഫലിത രസത്തോടുകൂടിയും സംസാരിക്കും. ആളുകളുമായി ഇടകലരന്നു ജീവിക്കുന്നതാണ് ഇവര്‍ക്കിഷ്ടം. ഏകാന്തത ഇവര്‍ക്കിഷ്ടപ്പെടാറേയില്ല. ഇവരോടു ഇടപഴകുന്നതില്‍ എല്ലാവരും ഇഷ്ടപ്പെടും. അതിനുകാരണം പരിചയപ്പെടുന്നവര്‍ക്കു വേണ്ടി ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസത്തെപ്പോലും ഇവര്‍ വലിയ അഭിമാനക്ഷതമായിട്ടുകാണും. കോപം വരുക സാധാരണമാണെങ്കിലും ഇവര്‍ അത് വേഗം മറക്കും. ചിലരില്‍ ദുരഭിമാനം മുന്നിട്ടുനില്‍ക്കും.
ഇവര്‍ അഭിമാനികളും, സ്വതന്ത്ര പ്രകൃതികളുമാണ്. അതുകൊണ്ട് എത്ര കാര്യസാധ്യത്തിനായാലും മറ്റുള്ളവരുടെ മുമ്പെ തലകുനിച്ചോ കൈനീട്ടിയോ നില്‍ക്കുകയില്ല. അതിരു കവിഞ്ഞ ആത്മാഭിമാനം പലപ്പോഴും അപകടത്തില്‍ ചാടിക്കുകയും ചെയ്യും. പലരംഗങ്ങളിലും ഇവര്‍ക്ക് അമളികളും പറ്റാറുണ്ട്.
പഠിത്തത്തിലായാലും തൊഴിലായാലും ഇവര്‍ ഒരിടത്തുതന്നെ പറ്റിപിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ജോലിസ്ഥലങ്ങള്‍ മാറി മാറിക്കൊണ്ടിരിക്കും. താമസിക്കുന്ന വീടും മാറി മാറിക്കൊണ്ടിരിക്കും. അതുകാരണം ഒരു സ്ഥലത്തില്‍ തന്നെയോ ഒരു വിഷയത്തില്‍ തന്നെയോ അള്ളിപിടിച്ചിരിക്കുന്ന സ്വഭാവം ഇവരില്‍ കാണുന്നില്ല. ഇവരുടെ ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ രസതന്ത്രത്തിലും, കണക്കിലും മിടുക്കന്‍മാരായിരിക്കും. ശുക്രന്‍ ബലവാനാണെങ്കില്‍ സംഗീതസാഹിത്യാദികൃതികളില്‍ പ്രത്യേക സാമര്‍ത്ഥ്യം നേടും. ജീവിതത്തില്‍ ഇവര്‍ക്ക് നല്ല അനുഭവങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ല. ശനി ഭാഗ്യകാരനാണെങ്കിലും അഷ്ടമാധിപന്‍ കൂടിയായതാണ് ഇതിനുകാരണം. ശനിക്ക് അഷ്ടമാധിപത്യം ഉള്ളതുകൊണ്ട് ഇവര്‍ സാധാരണയായി ദീര്‍ഘായുസ്സുക്കള്‍ ആയിരിക്കും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ പോകാതെ തനിക്കു പ്രയോജനം ലഭിക്കത്തക്ക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉപകാര സ്മരണ കുറയും, ഗര്‍വ്വ് കൂടുതലാണെന്നും പറയുന്നുണ്ട്. മാത്രമല്ല ചെറിയകാര്യങ്ങളില്‍ പിണങ്ങി സന്ദര്‍ഭം വരുമ്പോള്‍ തന്റെ പിടിപ്പുകേട് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടുതലാണ്.
ഉപജീവനത്തിനു വേണ്ടി ഇവര്‍ക്ക് നാടുവിട്ട് അച്ഛനമ്മമാരില്‍ നിന്നു അകന്നു നില്‍ക്കേണ്ടി വരും. ഇവരെകൊണ്ട് അച്ഛനമ്മമാര്‍ക്ക് വലിയ സാമ്പത്തിക പ്രയോജനം ഉണ്ടാകാറില്ല. ഇവര്‍ സാധാരണ രണ്ടു ലക്ഷ്യങ്ങള്‍ക്കും ഫലത്തിനും വേണ്ടി ഒരേ സമയത്ത് പ്രവര്‍ത്തിക്കും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നാണ് ഇവരുടെ സിദ്ധാന്തം. അതായത് ഒരു പ്രവര്‍ത്തനം കൊണ്ടു രണ്ടു തരത്തിലുള്ള പ്രയോജനം ഉണ്ടാക്കാന്‍ ശ്രമിക്കും.തിരുവാതിരക്കാര്‍ക്ക് യൗവ്വനം കഴിഞ്ഞാണ് അഭിവൃദ്ധിയുണ്ടാകാനിടയുള്ളത്. ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല.
No comments:
Post a Comment