AYILYAM NAKSHATHRAPHALAM
ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്..കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്.
ഇവര്‍ വളരെപെട്ടെന്നു പ്രസാദിക്കുകയും പെട്ടെന്ന് തന്നെ വിഷാദം ബാധിക്കുന്നവരുമായിരിക്കും. അതുപോലെ ഇവര്‍ കര്‍ക്കശമായി പറയുകയും ദയഇല്ലാതെ പെരുമാറുകയും ചെയ്യും. വിട്ടുവീഴ്ചമനോഭാവം കുറവായിരിക്കും. ആജ്ഞാശക്തിയും നേതൃത്വം വഹിക്കാനുള്ള കഴിവും ഇവര്‍ക്ക് ജന്മസിദ്ധമായിട്ടുണ്ട്. അധികാരസ്ഥാനങ്ങളില്‍ എത്തിചേരാന്‍ ആഗ്രഹിക്കുകയും അതിനായി അത്യാധ്വാനം ചെയ്യുകയും ചെയ്യും. എല്ലാവരോടും മാന്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുമെങ്കിലും സ്വന്തം നേട്ടങ്ങളായിരിക്കും മനസ്സിലെ ലക്ഷ്യം.
അഭിവൃദ്ധിക്കായി അത്യാധ്വാനം ചെയ്യുമെങ്കിലും ആര്‍ഭാടങ്ങള്‍ക്കു വേണ്ടി അമിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഉണ്ടാകും. നിയന്ത്രണങ്ങള്‍ പൊതുവേ ഇഷ്ടപെടുകയില്ല. സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആരെങ്കിലും തടസ്സം നിന്നാല്‍ അവരില്‍ നിന്ന് ഒഴിഞ്ഞ് മാറുകയും അവരെ വെറുക്കുകയും ചെയ്യും. എല്ലാം സമ്മതിച്ചുകൊടുക്കുന്നവരെ മാത്രമേ സുഹൃത്തുക്കളായി അംഗീകരിക്കുകയുള്ളൂ. അവരെ സഹായിക്കുകയും ചെയ്യും. ഈ സ്വഭാവം ജീവിതപങ്കാളി മനസ്സിലാക്കിയാല്‍ വിവാഹജീവിതം വലിയ പ്രശ്‌നമില്ലാതെ കടന്നു പോകും. ജീവിതപങ്കാളിയില്‍ നിന്ന് സ്‌നേഹം കൂടുതല്‍ ആഗ്രഹിക്കുന്നവരാണ് ഈ നാളുകാര്‍.
എല്ലാവരെയും സംശയദൃഷ്ടിയോടുകൂടി നോക്കുകയും ചില കാര്യങ്ങളില്‍ ലുബ്ദവും ചില കാര്യങ്ങളില്‍ ധാരാളിത്തവും കാണിക്കും. അധികമായി ആരോടും അടുക്കാത്ത സ്വഭാവമാണ് ഇവര്‍ക്കുള്ളത്. നിര്‍ബന്ധബുദ്ധികൂടും. പിണക്കം തോന്നുന്നവരോട് വളരെ ക്രൂരമായി ചിലപ്പോള്‍ പെരുമാറിയെന്നുവരും. അവരില്‍ നിന്ന് അകന്ന് കഴിയാന്‍ പ്രത്യേകം ശ്രദ്ധിക്കും. എപ്പോഴും ഗൗരവഭാവം മുഖത്തുണ്ടാവും. എന്നാല്‍ വളരെ അടുപ്പമുള്ളവരുടെ മുന്‍പില്‍ എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ടാവും. ആശങ്കയും ഭയവും മനസ്സിനെ അലട്ടികൊണ്ടിരിക്കും. വളരെ ചുരുക്കം ആളുകളെ മാത്രമേ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയുള്ളൂ. ആരെയും പൂര്‍ണ്ണമായി വിശ്വസിക്കുകയില്ല. എന്നാല്‍ എല്ലാവരോടും ലോഹ്യത്തില്‍ കഴിയാന്‍ ശ്രമിക്കും
ധനവും ഭാഗ്യവും ഉണ്ടാകും .പെട്ടെന്ന് ക്ഷോഭിച്ച് സാഹസപ്രവര്‍ത്തികള്‍ ചെയ്‌തെന്നു വരും. ഇതുമൂലം പൊതുപ്രവര്‍ത്തനങ്ങളിലും ജോലിസ്ഥലത്തും, തൊഴിലിലും ശത്രുക്കള്‍ ഉണ്ടായെന്നു വരും. എല്ലാപ്രവര്‍ത്തനങ്ങളും വളരെ ചിട്ടയായി ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടാകും. വിജയപരാജയങ്ങള്‍ ഒന്നിടവിട്ട് ജീവിതത്തില്‍ ഉണ്ടാകും. എന്തിനെപറ്റിയും എപ്പോഴും ആകുലപ്പെടും. സ്വജനങ്ങളില്‍ നിന്ന് പ്രയോജനം പൊതുവേ കുറയും. അവരെ സഹായിച്ചാലും അവരില്‍ നിന്ന് തിരികെ സഹായം കിട്ടാന്‍ ബുദ്ധിമുട്ടാണ്.
പ്രതികൂല നക്ഷത്രങ്ങൾ : പൂരം, അത്തം, ചോതി, അവിട്ടം 1/2, ചതയം,
പൂരുരുട്ടാതി
മൃഗം : കരിമ്പൂച്ച
പക്ഷി : ചകോരം
വൃക്ഷം : നാകം
ദേവത :നാഗം
ഗണം : അസുരഗണം
ലിംഗം :പുരുഷനക്ഷത്രം
No comments:
Post a Comment