Total Pageviews

Friday 6 May 2016

കാര്‍ത്തിക നക്ഷത്രം


KARTHIKA NAKSHATHRAPHALAM 

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ അതീവ ബുദ്ധിശാലികളും മുന്തിയതരം ഭക്ഷണത്തോട് താത്പര്യമുള്ളവരുമായിരിക്കും. ഇക്കൂരുടെ ദാമ്പത്യജീവിതം സുഖകരമായിരിക്കും. ചിലര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ കാലം അനുഭവിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍, ബുദ്ധി ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ ഇത്തരംബുദ്ധി ഇവര്‍ക്ക് സഹായമാവില്ല. കാര്‍ത്തിക നക്ഷത്രക്കാര്‍ സമൂഹജീവികളാണ്. പരിചയക്കാരുടെയും, സ്‌നേഹിതരുടെയും, ഇടയില്‍ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സത്കാരങ്ങള്‍ നല്‍കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു. മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യുന്നു. കാര്‍ത്തിക നക്ഷത്രക്കാര്‍ സ്വപ്രയത്നം കൊണ്ട് മുന്നേറുന്നവരാണ്. ആത്മര്‍ത്ഥത കൂടുതലായതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ ക്ഷോഭിക്കും. ഈ ക്ഷോഭത്തില്‍ ഇവര്‍ വീണ്ടുവിചാരമില്ലാതെ പലതീരുമാനങ്ങളും എടുക്കുകയും ആ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള നിര്‍ബന്ധം മന:പ്രയാസമുണ്ടാക്കുകയും ചെയ്യും. ഇടവ ലഗ്നക്കാര്‍ക്ക് ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വലിയ താത്പര്യമായിരിക്കും. പക്ഷെ അവയെ ഉപയോഗിക്കുന്നതിനു പകരം സൂക്ഷിച്ചു വയ്ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നുത്. ഇവര്‍ക്ക് കലാവാസന കൂടുതല്‍ ആയിരിക്കും. ഇടവം രാശിയുടെ അധിപതി ശുക്രനായതുകൊണ്ട് ഇവര്‍ അലങ്കരണത്തിലും വേഷവിധാനത്തിലും ആഭരണ ധാരണത്തിലും തലമുടി ചീകുന്നതിലും, മറ്റും ഒരു പ്രത്യകത വച്ചു പുലര്‍ത്തുന്നു. പൊതുവെ വലിയ കാര്യങ്ങള്‍ ഒന്നും വേണമെന്ന ആഗ്രഹമില്ല. ഒരു അലസതയും മന്ദഗതിയും ഉണ്ടായിരിക്കും. വളരെ നിര്‍ബന്ധിച്ചാല്‍ മാത്രമെ ഏതെങ്കിലും ഒരു പുതിയ കാര്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ. പക്ഷെ ജോലി ഏറ്റെടുത്തു കഴിഞ്ഞാല്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുകയും പൂര്‍ത്തിയാക്കുന്നതുവരെ സമാധാനമില്ലാതിരിക്കുകയും ചെയ്യും.കഴിവുകള്‍ ഉണ്ടെങ്കിലും സ്വന്തമായൊരു ജോലി തുടങ്ങത്തക്ക മൗലികത ഇവരില്‍ കുറവായിരിക്കും. പക്ഷെ ആരെങ്കിലും ഒരു കാര്യം തുടങ്ങിയിട്ട് ഇവരെ ഏല്‍പ്പിച്ചു കൊടുത്താല്‍ അതിനെ ചുമതലയോടുകൂടി മുന്നോട്ടു കൊണ്ട്പോകും.ഒരു കാര്യത്തിലും ഇവര്‍ മുന്നിട്ട് ചാടി ഇറങ്ങാറില്ല. പക്ഷെ പ്രവര്‍ത്തനത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ ദൃഢനിശ്ചയത്തോടുകൂടി ലക്ഷ്യത്തില്‍ എത്തും. കാര്യങ്ങള്‍ ആത്മര്‍ത്ഥതയോടെ ചെയ്യും. തളര്‍ച്ച എന്നത് അനുഭവപ്പെടാറില്ല. യന്ത്രം പോലെ തന്നെ പ്രവര്‍ത്തിക്കും.ഒരുകാര്യം ആരംഭിക്കുമ്പോള്‍ അതിന്റെ ഫലത്തെപ്പറ്റി പൂര്‍ണ്ണമായി ചിന്തിച്ചിട്ടേ ആരംഭിക്കുകയുള്ളൂ. നല്ല വിട്ടുവീഴ്ചാ മനോഭാവം ഉള്ളവരാണ്. എതിര്‍ത്തുനിന്നാലും ഒടുവില്‍ അനുകൂലരാകും. ആപത്തുകളും, എതിരുകളും അനുഭവപ്പെട്ടാലും വല്ലാതെ നിരാശരാകാറില്ല. ഒടുവില്‍ ഇവര്‍ക്ക് വിജയം ലഭിക്കുകയും ചെയ്യും. പൊതുവെ നീചപ്രവര്‍ത്തികള്‍ ഇവര്‍ക്ക് മടിയാണ്. സൗന്ദര്യ പ്രധാനമായ പ്രവര്‍ത്തികളില്‍ ഇവര്‍ മുന്‍കൈയെടുക്കുകയും ചെയ്യും.
ഭാവിയെപ്പറ്റി വലുതായി ചിന്തിക്കാന്‍ ഇവര്‍ക്കു അറിയുകയില്ല. അതുകൊണ്ട് ഭാവിയെപ്പറ്റി ഇവര്‍ വലിയ പദ്ധതികള്‍ ഒന്നും തയ്യാറാക്കാറില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തികൊണ്ടു പോകും. അപ്പോഴപ്പോള്‍ വന്നുചേരുന്ന പരിസ്ഥിതികളുമായി ഇവര്‍ വളരെ വേഗത്തില്‍ ഇണങ്ങിച്ചേരും.
ഇവര്‍ക്ക് നിര്‍ബന്ധബുദ്ധിയും, അതിനനുസരിച്ച കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്‍ക്കും. കഷ്ടപ്പാടിനെപ്പറ്റി ഭയമാണെങ്കിലും കുട്ടികളോടും മറ്റും വലിയ സ്‌നേഹം കാണിക്കും. പണമിടപാടുകള്‍ നടത്താന്‍ ഇവര്‍ക്ക് നല്ല കഴിവാണ്. വളരെ കണശക്കാരായിരിക്കും. ധൂര്‍ത്തു ചിലവുകള്‍ ഒന്നും ചെയ്യുകയില്ല. 

ഗൃഹഭരണത്തില്‍ സമര്‍ത്ഥരായ, ഭര്‍ത്തൃഭക്തിയുള്ള സ്തീകളായിരിക്കും ഭാര്യമാരായി ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ക്ക് ലഭിക്കുക. ഈ നക്ഷത്രക്കാര്‍ ആഢംബര പ്രിയരും നിര്‍ബന്ധബുദ്ധിക്കാരും ക്ഷിപ്രകോപികളും ആയിരിക്കും. അച്ഛനില്‍ നിന്നും യാതൊരുവിധ ഗുണവും ലഭിക്കാത്ത ഇക്കൂട്ടര്‍ സഹോദരനുമായി കലഹിക്കാനിടയുണ്ട്. കലാസാഹിത്യ മേഖലകളില്‍ ഇവര്‍ ശോഭിക്കുന്നു.
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൌന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാത്തതും വകവയ്ക്കാത്തതുമായ ഇവരുടെ പെരുമാറ്റം മൂലം മാനസിക സമ്മര്‍ദ്ദത്തിന് വഴിയൊരുങ്ങുകയും ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും ഉണ്ടാകുകയും ചെയ്യുന്നു. ബന്ധുക്കളുമായി പിണങ്ങിപ്പിരിയുന്ന സ്വാഭാവമുള്ള ഇവര്‍ക്ക് ഭര്‍ത്തൃ സൌഭാഗ്യം കുറഞ്ഞിരിക്കാനോ വിരഹദുഖമോ പുത്രദുഃഖമോ അനുഭവിക്കാനോ ഇടയുണ്ടാകുകയും ചെയ്യുന്നു.

ദേവത - അഗ്നി
ഗണം - അസുരഗണം
സ്ത്രീനക്ഷത്രം
മൃഗം - ആട് 
പക്ഷി - പുള്ള് 
വൃക്ഷം - അത്തി 

No comments:

Post a Comment