Total Pageviews

Thursday 5 May 2016

അനിഴം നക്ഷത്രം



ANIZHAM NAKSHATHRAPHALAM
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അനിഴം. ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ 'അനുരാധ' എന്നാണ് പേര്. 'രാധയെ' (വിശാഖം നക്ഷത്രം) അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്
ബുദ്ധിയും കഠിനപ്രയ്തനവും സാമര്‍ത്ഥ്യവും ഇവരുടെ പ്രത്യേകതകളാണ്‌. വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും.ചെറുപ്പകാലത്ത്‌ നിയന്ത്രിതവും സന്തുഷ്ടവുമായ അന്തരീക്ഷത്തില്‍ വളരുവാന്‍ കഴിഞ്ഞില്ലെന്ന്‌ വരും. വൈകാരികമായ സ്ഥൈര്യം കുറവാണെങ്കിലും ചുറുചുറുക്കോടും ദൃഢനിശ്ചയത്തോടും അല്‍പ്പം അധികാരഗര്‍വ്വത്തോടും കൂടി പ്രവര്‍ത്തിക്കും. ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. പലപ്പോഴും വിദേശത്താണ്‌ ഇവര്‍ക്ക്‌ അഭ്യുന്നതിയുണ്ടാകുന്നത്‌. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. സഹജീവികളോടും വേദനയനുഭവിക്കുന്നവരോടും ഇവര്‍ക്ക്‌ ദീനാനുകമ്പയുണ്ടായിരിക്കും. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തീക്ഷ്ണമനോഭാവം, ആവേശശീലം, ഈശ്വരഭക്തി, കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. എപ്പോഴും ഔദാര്യവും സേവനോത്സുകതയും പ്രദര്‍ശിപ്പിക്കും. പല കാര്യങ്ങളിലും ഒരേ സമയത്തേര്‍പെടുമെന്നത്‌ ഒരു ന്യൂനതയാകുന്നു‌.

ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌.

പ്രതികൂല നക്ഷത്രങ്ങള്‍ ; മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യമൂന്നുപാദങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ പ്രതികൂലമാണ്‌.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അനിഴം, ഉത്രട്ടാതി, പൂയം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. ശനി പ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ജാതകത്തിലെ ചൊവ്വ ഓജരാശിസ്ഥിതനായാല്‍, സുബ്രഹ്മണ്യനേയും യുഗ്മരാശിയിസ്ഥിതനായാല്‍ ഭദ്രകാളിയെയും പതിവായി ഭജിക്കുക. 

വൃക്ഷം-ഇലഞ്ഞി,
Maulsari (Mimusops elengi) in Hyderabad W IMG 7161.jpg
നക്ഷത്രമൃഗം-മാന്‍
പക്ഷി-കാക്ക
ഭൂതം-അഗ്നി.
യോനി-സ്ത്രീ

ഗണം-ദേവം

നക്ഷത്രദേവത മിത്രനാണ്‌.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

 അനുകൂല നിറങ്ങള്‍ ; കറുപ്പ്‌, കടുംനീല, ചുവപ്പ്‌ 

No comments:

Post a Comment