Total Pageviews

Friday 6 May 2016

ഉത്രം നക്ഷത്രം


UTHRAM NAKSHATHRAPHALAM 




ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാം നക്ഷത്രമാണ്‌ ഉത്രം . ഹിന്ദു ജ്യോതിഷത്തിൽ ഉത്തരഫാൽഗുനി എന്നറിയപ്പെടുന്ന ജ്യോതിഷ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ഇതിന്ടെ ആദ്യകാൽഭാഗം ചിങ്ങരാശിയിലും അവസാനമുക്കാൽഭാഗം കന്നിരാശിയിലും ആണ്.
ഇവരില്‍ പുരുഷ സ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നത്. വലിയ അഭിമാനികളായ ഇവര്‍  കഠിന പ്രയത്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. നേതൃപാടവവുമുണ്ടാകും , ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മീയത മുഖ മുദ്രയായിരിക്കും. 
ഉത്രം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് ദേഹസൗന്ദര്യം, സുഖം, വിദ്യ എന്നീ ഗുണങ്ങളുണ്ടായിരിക്കും. വിദ്യാഭ്യാസം സിദ്ധിച്ചാല്‍ അതുവഴി ധാരാളം ധനം സമ്പാദിക്കും. 
എല്ലാര്‍ക്കും ഇഷ്ടപ്പെടുന്ന സ്വഭാവമായിരിക്കും. പൊതുവേ വലിയ അഭിമാനിയും സൗന്ദര്യബോധാമുള്ളവരും ആയിരിക്കും. സാഹിത്യാദി കലകളിലുള്ള താല്പര്യം മൂലം മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. എല്ലാ കാര്യങ്ങളിലും വിശാലമനസ്കതയും ശുഭാപ്തിവിശ്വാസവും പ്രദര്‍ശിപ്പിക്കും. ആരംഭത്തില്‍ എളിയ നിലയിലും, ക്രമേണ പഠിച്ചും പ്രവര്‍ത്തിച്ചും ജീവിതത്തില്‍ ഉയര്‍ന്ന നിലയിലുമെത്തിച്ചേരും.
 ബിസിനസ്സിലും വിവാഹസംബന്ധമായ കാര്യങ്ങളിലും മറ്റുള്ളവര്‍ക്ക്‌ ആശ്രയമായി വര്‍ത്തിക്കും. ഉത്തരവാദിത്വമേറ്റെടുത്ത് വിജയത്തിലെത്തിക്കുവാന്‍ അത്യദ്ധ്വാനം ചെയ്യുന്നതും സാധാരണമാണ്. ഇവര്‍ കുടുംബത്തിലെ പ്രമാണിയും ജനസമ്മതരുമായിരിക്കും. എല്ലാരോടും സ്നേഹപൂര്‍വ്വം മാന്യമായി പെരുമാറും. ധനവും സുഖവും അനുഭവയോഗ്യമാകും.

 ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളുടെ മുഖത്ത് മറുകടയാളം കാണപ്പെടാറുണ്ട്. ഉത്രം നക്ഷത്രത്തില്‍ ചിങ്ങക്കൂറില്‍ ജനിച്ച സ്ത്രീകളുടെ ദാമ്പത്യജീവിതം ദുഖം നിറഞ്ഞതായിരിക്കുമെങ്കിലും ശാന്തശീലരും സൌമ്യരുമായിരിക്കും. ഭര്‍ത്താവില്‍ നിന്നും സന്താനങ്ങളില്‍നിന്നും എക്കാലത്തും സമാധാനവും, സന്തോഷം ലഭിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.

 പ്രതികൂല നക്ഷത്രങ്ങള്‍ - ചിത്തിര, വിശാഖം, തൃക്കേട്ട,

 അനുജന്മ നക്ഷത്രങ്ങളായ കാര്‍ത്തിക, ഉത്രാടം എന്നിവയിലും നക്ഷത്രദിവസവും ശിവക്ഷേത്രത്തില്‍ യഥാശക്തി പൂജകള്‍ നടത്തണം

 ചൊവ്വ, ബുധ, വ്യാഴ ദശകളില്‍ ഉത്രം നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. ഞായറും ഉത്രവും ഒന്നിച്ച് വരുന്ന ദിവസം സൂര്യദേവനെ ഭജിക്കുന്നത് അത്യുത്തമം ആയി ഭവിക്കും. ഞായറാഴ്ചകളില്‍ സൂര്യോദയം തുടങ്ങി ഒരു മണിക്കൂര്‍ വരെയുള്ള സൂര്യകാലഹോരയില്‍, കുളിച്ച് ഈറനോടെ ഇലവെയിലില്‍ നിന്ന് ഒരു പ്രാവശ്യം 'ആദിത്യഹൃദയം' വിഹിതമായ ഒരു കാര്യത്തിനായി ഭക്തിയോടെയും ആത്മസമര്‍പ്പണത്തോടെയും ജപിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുന്നതാണ്. 
കന്നിക്കൂറുകാര്‍ നിത്യേന ഭാഗവതം പാരായണം ചെയ്യുന്നതും ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമം ആകുന്നു.

 മൃഗം - ഒട്ടകം
പക്ഷി - കാകന്‍
വൃക്ഷം - ഇത്തി
 ഗണം - മനുഷ്യഗണം
പുരുഷനക്ഷത്രം
ദേവത ഭഗന്‍
അനുകുല നിറം ; ചുവപ്പ്, പച്ച, കാവി

No comments:

Post a Comment