Total Pageviews

Friday 6 May 2016

അശ്വതി നക്ഷത്രഫലം


ASWATHI NAKSHATHRAPHALAM 

 ഗ്രഹങ്ങളുടെ ഭ്രമണപഥമായ  ബ്രഹ്മാണ്ഡലത്തില്‍. 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ബ്രഹ്മാണ്ഡലത്തില്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി (ഭാഗ) 20 മിനിട്ട് (കല) വരെയാണ് അശ്വതി നക്ഷത്ര മേഖല, ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. സാധാരണ ഭാഷയില്‍ അന്നേ ദിവസം അശ്വതി നക്ഷത്രമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ചന്ദ്രന്‍ 0 ഡിഗ്രി മുതല്‍ 13 ഡിഗ്രി 20 മിനിട്ടിനകത്തുള്ള മേഖലയില്‍ സഞ്ചരിക്കുന്ന സമയത്ത് ജനിക്കുന്ന ശിശുവിന്റെ നക്ഷത്രം അശ്വതി ആയിരിക്കും. 
മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർ‌ഥത്തിൽ അശ്വിനി (സംസ്കൃതം: अश्विनी) എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.
അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന ദ്വന്ദനാമങ്ങളായിരുന്നു ഈ നക്ഷത്രകൂട്ടങ്ങൾക്കു് പ്രാചീനമായി ഉണ്ടായിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിലും മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള ഗ്രന്ഥങ്ങളിലും ഈ പേർ അശ്വിനി എന്നായി മാറി.
അശ്വതി നക്ഷത്രത്തില്‍ ജനിച്ചവന്‍ പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്‍ത്തനങ്ങളില്‍ വിശ്വാസപൂര്‍വ്വം ഏര്‍പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്‍ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും.ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം, സാമര്‍ത്ഥ്യം എന്നവ ഉണ്ടായിരിക്കും. ഓര്‍മ്മശക്തി, അറിവ്‌ സമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിന്‌ വഴങ്ങാത്ത സ്വഭാവം, നിശ്ചദാര്‍ഢ്യം, ചിലപ്പോള്‍ മദ്യാപാനാസക്തി, സേവന സന്നദ്ധത, പരിശ്രമശീലം തുടങ്ങിയ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌.  ഇവര്‍ വലിയ അഭിമാനികളാണ്.അഭിമാനത്തിന് ക്ഷതമോ കോട്ടമോ വരുന്ന പ്രവര്‍ത്തികളില്‍ ഇടപെടാറില്ല. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് തക്ക സമയത്ത് പകരം ചോദിക്കുകയും ചയ്യും. അതുകൊണ്ട് അശ്വതി നക്ഷത്രക്കാരെ എതിരാളികളാക്കരുത്. അവരുടെ പ്രതികാരദാഹം എളുപ്പം കെട്ടടുങ്ങന്നതല്ല.പെട്ടന്നു തീരുമാനമെടുക്കാനും പ്രവര്‍ത്തിച്ച് ലക്ഷ്യത്തില്‍ എത്താനുമുള്ള വെമ്പല്‍ കാരണം ഇവര്‍ സ്വേഛാധികളെപ്പോലെ പെരുമാറും. കീഴ്ജീവനക്കാരും സഹപ്രവര്‍ത്തകരും തന്റെ കൂടെ എത്തുന്നില്ലാ എന്നുകാണുമ്പോള്‍ ക്ഷോഭിക്കും. ഇത് സഹപ്രവര്‍ത്തകരുടെ അപ്രീതിക്കും, മുഷിച്ചിലിനും, നിസ്സഹകരണത്തിനും കാരണമാകുമെന്നതിനാല്‍ ഈ സ്വഭാവത്തെ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ മന:സമാധാനം നശിക്കും. ലോകരോടുതന്നെ നീരസവും പുഛവും തോന്നാനിടവരും. അമിതമായ ആത്മവിശ്വാസം കാരണം അപകടങ്ങളില്‍ ചാടാന്‍ ഇടയാകുകയും ചെയ്യും.
 അശ്വതി നക്ഷത്രക്കാര്‍ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതില്‍ സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന്‍ തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്‍ത്തിക്കും. സഹായം തേടിവരുന്നവര്‍ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് ഒറു തരം ഭ്രാന്തോ ദൗര്‍ബല്യമാണ് ഇവര്‍ക്ക് അശ്വതിക്കാരുടെ ഈ ദൗര്‍ബ്ബല്യത്തിനെ മറ്റുള്ളവര്‍ നല്ല പോലെ മുതലെടുക്കും. പകരം കൃതഘ്‌നതയും കാണിക്കും.
അശ്വതി നക്ഷത്രക്കാര്‍ സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറുകയുള്ളു. മറ്റുള്ളവര്‍ എതിര്‍ അഭിപ്രായം പറയുന്നത് ഇഷ്ടപ്പെടുകയില്ല. സൗകര്യപ്പെട്ടാല്‍ എതിര്‍ക്കുകയും ചെയ്യും. എതിര്‍ക്കുന്ന സ്വഭാവവും തര്‍ക്കിക്കുന്ന സ്വഭാവവും ഇവരുടെ കൂടെ പിറപ്പാണ്. എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ രൂക്ഷവും പരുഷവുമായ ഭാഷ പ്രയോഗിക്കും.
 അശ്വതി നക്ഷത്രക്കാര്‍ പലവിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനമുള്ളവരാണ്. ഇവര്‍ക്ക് ഊര്‍ജസ്വലതയോടും ബുദ്ധിപൂര്‍വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇവരില്‍ കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല്‍ അതിലേയ്ക്ക് നിരന്തരംപ്രയത്‌നിക്കുന്ന സ്വഭാവം ഇവരില്‍ കാണും. മറ്റുള്ളവര്‍ക്ക് ഇതു നിര്‍ബന്ധബുദ്ധിയാണെന്നു തോന്നി പോകും. താന്‍ ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില്‍ ഇവര്‍ക്ക് മുന്‍കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര്‍ പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്‍ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര്‍ ഇവരെ വീണ്ടുവിചാരമില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അതില്‍ നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്‍ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന്‍ കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്‍ഢ്യവും ഇവര്‍ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്‍വ്വം തീരുമാനിക്കുകയും യുക്തിപൂര്‍വ്വം വരും വരായ്കകള്‍ ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ജീവിതത്തില്‍ ഉയര്‍ന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാം. കമ്പനി മാനേജര്‍മാര്‍, ഭരണാധികള്‍, സൈന്യാധിപന്‍മാര്‍ തുടങ്ങയവര്‍ ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയുമുള്ള അശ്വതി നക്ഷത്രക്കാരായിരിക്കും. മനോവിഷമങ്ങള്‍ സാധാരണയായി ഉണ്ടാകുമെങ്കിലും അതിനെ പുറത്തു കാണിക്കാറില്ല. സ്വന്തം ക്ലേശങ്ങളുടെ പരിഹാരത്തിനായി മറ്റുള്ളവരെ സമീപിക്കുന്നതിന് ഇവരുടെ ആത്മാഭിമാനം സമ്മതിക്കുകയില്ല. കുടുംബ ഭരണത്തില്‍ വരുന്ന ക്ലേശങ്ങള്‍ ഇവര്‍ ഭാര്യയെപ്പോലും അറിയിക്കുകയില്ല. കുടുംബത്തിനോടും കുട്ടികളോടും ഇവര്‍ക്ക് വലിയ സ്‌നേഹമാണ് എന്തു ത്യാഗം സഹിച്ചും കുടുംബസുഖം നിലനിര്‍ത്തും. പക്ഷേ കുടുംബത്തില്‍ നിന്ന് ഇവര്‍ക്ക് ആനുകൂല്യം കുറവായിരിക്കും. ഇവര്‍ അടുക്കും ചിട്ടയും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മുറി, കിടക്ക, ഡ്രസ്സ് തുടങ്ങിയവ വൃത്തിയാക്കി സൂക്ഷിക്കും. ബാത്‌റൂം വൃത്തിയാക്കാനും മുറികളില്‍ പൊടിയടിക്കാനും കുളിക്കാനും മറ്റും ഇവര്‍ മണിക്കൂറുകള്‍ ചിലവാക്കും. സംഗീതം, നൃത്തം, തുടങ്ങിയ കലകളിലും വ്യായാമങ്ങളിലും താത്പര്യം ഉണ്ടായിരിക്കും. പരിശീലിച്ചാല്‍ പ്രദര്‍ശന പാടവം ലഭിക്കും.
അശ്വതി ജാതകരില്‍ നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.


 കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്‌.
 സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്തുന്നത്‌ ഫലപ്രദമാണ്‌.

ഭരണി നക്ഷത്രഫലം



ഭരണി നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്ക്‌ പാത്രമാവുകയും ചെയ്യും. ഒരു ലക്ഷ്യത്തിന്‌ വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ കാഠിന്യമനസ്സുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്ക്‌ താല്‍പര്യമുണ്ടായിരിക്കും. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിക്കും.ല­ക്ഷ്യം നേ­ടാ­നാ­യി കഠി­ന­പ്ര­യ­ത്നം ചെ­യ്യാ­റു­ള്ള ഇവര്‍ ഉന്നത നി­ല­യി­ലെ­ത്തി­ച്ചേ­രു­ന്നു. ആരോ­ഗ്യ­പ­ര­മാ­യും കാ­യി­ക­പ­ര­മാ­യും ഉയര്‍­ച്ച­യു­ള്ള ഇവര്‍ സാ­ഹ­സിക പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഇഷ്ട­പ്പെ­ടു­ന്നു. വള­രെ പ്ര­യാ­സ­മേ­റിയ ഒരു ബാ­ല്യ­മാ­ണി­വര്‍­ക്കു­ള്ള­തെ­ങ്കി­ലും മത്സ­ര­ങ്ങ­ളില്‍ വി­ജ­യി­ക്കു­ക­യും പൊ­തു­കാ­ര്യ­ങ്ങ­ളില്‍ ഇട­പെ­ടു­മ്പോള്‍ നഷ്ടം ഉണ്ടാ­കു­ക­യും ചെ­യ്യു­ന്നു. ആരെ­യും വക­വ­യ്ക്കാ­ത്ത പ്ര­കൃ­ത­ക്കാ­ര­ണി­വര്‍. 33 വയ­സ്സി­ന് ശേ­ഷം ഇവര്‍­ക്ക് ജീ­വി­ത­ത്തില്‍ പു­രോ­ഗ­തി കൂ­ടി­വ­രു­ന്നു­.

കൂ­റ് - മേ­ടം­
ദേ­വത - യമന്‍
ഗ­ണം - മനു­ഷ്യ­ഗ­ണം­
പു­രു­ഷ­ന­ക്ഷ­ത്രം
 മൃ­ഗം - ആന
പ­ക്ഷി - പു­ള്ള്
വൃ­ക്ഷം - നെ­ല്ലി­
 ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌. 

രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികുലനക്ഷത്രങ്ങളാണ്‌..പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം.

ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ അവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരി ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നത്‌ ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്ക്‌ വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മ്മങ്ങളാണ്‌. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മ്മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.

കാര്‍ത്തിക നക്ഷത്രം


KARTHIKA NAKSHATHRAPHALAM 

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ അതീവ ബുദ്ധിശാലികളും മുന്തിയതരം ഭക്ഷണത്തോട് താത്പര്യമുള്ളവരുമായിരിക്കും. ഇക്കൂരുടെ ദാമ്പത്യജീവിതം സുഖകരമായിരിക്കും. ചിലര്‍ക്ക് ദാമ്പത്യജീവിതം കൂടുതല്‍ കാലം അനുഭവിക്കാന്‍ സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാന്‍ കൂട്ടാക്കാത്ത ഇവര്‍, ബുദ്ധി ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തില്‍ ഇത്തരംബുദ്ധി ഇവര്‍ക്ക് സഹായമാവില്ല. കാര്‍ത്തിക നക്ഷത്രക്കാര്‍ സമൂഹജീവികളാണ്. പരിചയക്കാരുടെയും, സ്‌നേഹിതരുടെയും, ഇടയില്‍ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്നു. ഇവര്‍ സത്കാരങ്ങള്‍ നല്‍കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു. മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യുന്നു. കാര്‍ത്തിക നക്ഷത്രക്കാര്‍ സ്വപ്രയത്നം കൊണ്ട് മുന്നേറുന്നവരാണ്. ആത്മര്‍ത്ഥത കൂടുതലായതുകൊണ്ട് നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ ക്ഷോഭിക്കും. ഈ ക്ഷോഭത്തില്‍ ഇവര്‍ വീണ്ടുവിചാരമില്ലാതെ പലതീരുമാനങ്ങളും എടുക്കുകയും ആ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള നിര്‍ബന്ധം മന:പ്രയാസമുണ്ടാക്കുകയും ചെയ്യും. ഇടവ ലഗ്നക്കാര്‍ക്ക് ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വലിയ താത്പര്യമായിരിക്കും. പക്ഷെ അവയെ ഉപയോഗിക്കുന്നതിനു പകരം സൂക്ഷിച്ചു വയ്ക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നുത്. ഇവര്‍ക്ക് കലാവാസന കൂടുതല്‍ ആയിരിക്കും. ഇടവം രാശിയുടെ അധിപതി ശുക്രനായതുകൊണ്ട് ഇവര്‍ അലങ്കരണത്തിലും വേഷവിധാനത്തിലും ആഭരണ ധാരണത്തിലും തലമുടി ചീകുന്നതിലും, മറ്റും ഒരു പ്രത്യകത വച്ചു പുലര്‍ത്തുന്നു. പൊതുവെ വലിയ കാര്യങ്ങള്‍ ഒന്നും വേണമെന്ന ആഗ്രഹമില്ല. ഒരു അലസതയും മന്ദഗതിയും ഉണ്ടായിരിക്കും. വളരെ നിര്‍ബന്ധിച്ചാല്‍ മാത്രമെ ഏതെങ്കിലും ഒരു പുതിയ കാര്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ. പക്ഷെ ജോലി ഏറ്റെടുത്തു കഴിഞ്ഞാല്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുകയും പൂര്‍ത്തിയാക്കുന്നതുവരെ സമാധാനമില്ലാതിരിക്കുകയും ചെയ്യും.കഴിവുകള്‍ ഉണ്ടെങ്കിലും സ്വന്തമായൊരു ജോലി തുടങ്ങത്തക്ക മൗലികത ഇവരില്‍ കുറവായിരിക്കും. പക്ഷെ ആരെങ്കിലും ഒരു കാര്യം തുടങ്ങിയിട്ട് ഇവരെ ഏല്‍പ്പിച്ചു കൊടുത്താല്‍ അതിനെ ചുമതലയോടുകൂടി മുന്നോട്ടു കൊണ്ട്പോകും.ഒരു കാര്യത്തിലും ഇവര്‍ മുന്നിട്ട് ചാടി ഇറങ്ങാറില്ല. പക്ഷെ പ്രവര്‍ത്തനത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ ദൃഢനിശ്ചയത്തോടുകൂടി ലക്ഷ്യത്തില്‍ എത്തും. കാര്യങ്ങള്‍ ആത്മര്‍ത്ഥതയോടെ ചെയ്യും. തളര്‍ച്ച എന്നത് അനുഭവപ്പെടാറില്ല. യന്ത്രം പോലെ തന്നെ പ്രവര്‍ത്തിക്കും.ഒരുകാര്യം ആരംഭിക്കുമ്പോള്‍ അതിന്റെ ഫലത്തെപ്പറ്റി പൂര്‍ണ്ണമായി ചിന്തിച്ചിട്ടേ ആരംഭിക്കുകയുള്ളൂ. നല്ല വിട്ടുവീഴ്ചാ മനോഭാവം ഉള്ളവരാണ്. എതിര്‍ത്തുനിന്നാലും ഒടുവില്‍ അനുകൂലരാകും. ആപത്തുകളും, എതിരുകളും അനുഭവപ്പെട്ടാലും വല്ലാതെ നിരാശരാകാറില്ല. ഒടുവില്‍ ഇവര്‍ക്ക് വിജയം ലഭിക്കുകയും ചെയ്യും. പൊതുവെ നീചപ്രവര്‍ത്തികള്‍ ഇവര്‍ക്ക് മടിയാണ്. സൗന്ദര്യ പ്രധാനമായ പ്രവര്‍ത്തികളില്‍ ഇവര്‍ മുന്‍കൈയെടുക്കുകയും ചെയ്യും.
ഭാവിയെപ്പറ്റി വലുതായി ചിന്തിക്കാന്‍ ഇവര്‍ക്കു അറിയുകയില്ല. അതുകൊണ്ട് ഭാവിയെപ്പറ്റി ഇവര്‍ വലിയ പദ്ധതികള്‍ ഒന്നും തയ്യാറാക്കാറില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തികൊണ്ടു പോകും. അപ്പോഴപ്പോള്‍ വന്നുചേരുന്ന പരിസ്ഥിതികളുമായി ഇവര്‍ വളരെ വേഗത്തില്‍ ഇണങ്ങിച്ചേരും.
ഇവര്‍ക്ക് നിര്‍ബന്ധബുദ്ധിയും, അതിനനുസരിച്ച കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്‍ക്കും. കഷ്ടപ്പാടിനെപ്പറ്റി ഭയമാണെങ്കിലും കുട്ടികളോടും മറ്റും വലിയ സ്‌നേഹം കാണിക്കും. പണമിടപാടുകള്‍ നടത്താന്‍ ഇവര്‍ക്ക് നല്ല കഴിവാണ്. വളരെ കണശക്കാരായിരിക്കും. ധൂര്‍ത്തു ചിലവുകള്‍ ഒന്നും ചെയ്യുകയില്ല. 

ഗൃഹഭരണത്തില്‍ സമര്‍ത്ഥരായ, ഭര്‍ത്തൃഭക്തിയുള്ള സ്തീകളായിരിക്കും ഭാര്യമാരായി ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്‍ക്ക് ലഭിക്കുക. ഈ നക്ഷത്രക്കാര്‍ ആഢംബര പ്രിയരും നിര്‍ബന്ധബുദ്ധിക്കാരും ക്ഷിപ്രകോപികളും ആയിരിക്കും. അച്ഛനില്‍ നിന്നും യാതൊരുവിധ ഗുണവും ലഭിക്കാത്ത ഇക്കൂട്ടര്‍ സഹോദരനുമായി കലഹിക്കാനിടയുണ്ട്. കലാസാഹിത്യ മേഖലകളില്‍ ഇവര്‍ ശോഭിക്കുന്നു.
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൌന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാത്തതും വകവയ്ക്കാത്തതുമായ ഇവരുടെ പെരുമാറ്റം മൂലം മാനസിക സമ്മര്‍ദ്ദത്തിന് വഴിയൊരുങ്ങുകയും ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും ഉണ്ടാകുകയും ചെയ്യുന്നു. ബന്ധുക്കളുമായി പിണങ്ങിപ്പിരിയുന്ന സ്വാഭാവമുള്ള ഇവര്‍ക്ക് ഭര്‍ത്തൃ സൌഭാഗ്യം കുറഞ്ഞിരിക്കാനോ വിരഹദുഖമോ പുത്രദുഃഖമോ അനുഭവിക്കാനോ ഇടയുണ്ടാകുകയും ചെയ്യുന്നു.

ദേവത - അഗ്നി
ഗണം - അസുരഗണം
സ്ത്രീനക്ഷത്രം
മൃഗം - ആട് 
പക്ഷി - പുള്ള് 
വൃക്ഷം - അത്തി 

രോഹിണി നക്ഷത്രം



 ROHINI NAKSHATHRAPHALAM

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. മാതാവിനോട്‌ ഇവര്‍ക്ക്‌ പ്രത്യേകതയുണ്ട്‌. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്‌. 
രോഹിണി നക്ഷത്രക്കാര്‍ സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു.ഇവരുടെ കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്‍ഷണീയത കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും.കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന അഷ്ടമിരോഹിണി, ഈ നാളിലാണ്. സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള്‍ വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തന്നെ വീണ്ടും വീണ്ടും ഏര്‍പ്പെട്ട് വിജയം വരിക്കും. ഈ സ്വഭാവവിശേഷണം കാരണം രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവര്‍ ബഹുമാനിക്കും. മറ്റുള്ളവര്‍ ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ നീചകര്‍മ്മങ്ങളില്‍ തത്പരരാകാറില്ല. വിചാരവികാരങ്ങള്‍ക്ക് അടിമപ്പെട്ട് വേണ്ടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമില്ല. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ളയിരിക്കും. ഇവര്‍ ബുദ്ധി ജീവികളും മനസ്വികളുമായിരിക്കും. ഏതു തൊഴിലും സമര്‍ത്ഥമായും ആത്മാര്‍ത്ഥമായും മനസ്സിരിത്തിയും ചെയ്യും.സ്‌നഹിക്കുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാകും. പല വിദ്യയിലും നിപുണരായിരിക്കുമെങ്കിലും ഒരു വിദ്യയിലും പൂര്‍ണ്ണത്വമുണ്ടായിരിക്കുകയില്ല.

ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്‍ത്തനങ്ങളില്‍ വിജയവും നേടും. എന്നാല്‍ വ്യക്തമായ ജീവിത പദ്ധതി രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടും. ഈ കുറവിനെ മറികടന്നാല്‍ ഇവര്‍ അധികാരവും സമ്പത്തും വിജയവും നേടും. വരവ് ചെലവുകള്‍ നോക്കാതെ ജീവിക്കുന്നത് മൂലം പ്രയാസം ഉണ്ടാകും. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും ഇവര്‍ ശോഭിക്കും.
കുടുംബത്തില്‍ സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യത. മാതാവിനോടായിരിക്കും കൂടുതല്‍ അടുപ്പവും സ്നേഹവും.
അമിതമായ അഭിമാന ബോധമാണ് ഇവരുടെ പ്രധാന ദൌര്‍ബല്യം. അധികാര പ്രമത്തത കാണിക്കും. ക്ഷോഭം മൂലം പല തീരുമാനങ്ങളും എടുക്കും, പക്ഷെ പിന്നീട് വേണ്ട എന്നും തോന്നും. സ്ഥിരമായ ഒരു ലക്‌ഷ്യം ഇവരുടെ പരിഗണനയില്‍ ഇല്ല. സ്നേഹമാണ് ഇവരുടെ സഹായങ്ങളുടെ അടിസ്ഥാനം. സത്യത്തെ മുന്‍നിര്‍ത്തി ജീവിക്കും. ആത്മാഭിമാനം മുറിവേറ്റാല്‍ സഹന ശക്തിയും  ക്ഷമയുമില്ലതെ പ്രതികരിക്കും.
എല്ലാവരോടും സമത്വ രീതിയില്‍ പെരുമാറും. ധാരാളം അറിവ് സമ്പാദിക്കും. അടുക്കും ചിട്ടയും പോരാ.


രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ മുഖപ്രസാദമുള്ളവരും ആകര്‍ഷകമായ കണ്ണുകളോടുകൂടിയവരും വശ്യമായ പുഞ്ചിരിയുള്ളവരും എല്ലാവരും ഇഷ്ടപ്പെടുന്ന ലാളിത്യത്തോടുകൂടിയവരുമായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ചകൊണ്ട് ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സഹായവും പ്രേരണയുമായിരിക്കും. ക്ഷമയും മന:ശക്തിയും ഉണ്ടായിരിക്കും. ആഭരണാദി അലങ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നത് ഇവരുടെ സ്വഭാവമാണ്. ധാര്‍മ്മികമായ പ്രവര്‍ത്തികളില്‍ താത്പര്യവും ഈശ്വരഭക്തിയും ഉണ്ടായിരിക്കും. സ്വഭാവദൂഷ്യം അസൂയ ഇവയൊന്നും ഉണ്ടായിരിക്കുകയില്ല.

 രാഹു, കേതു, ശനി ദാശാപഹാരകാലങ്ങളില്‍ രോഹിണി നക്ഷത്രക്കാര്‍ ദോഷപരിഹാരം ചെയ്യണം. പതിവായി ചന്ദ്രനെയോ ദുര്‍ഗ്ഗാദേവിയേയോ പാര്‍വ്വതീദേവിയെയോ ആരാധിക്കുന്നത് നല്ലതാണ്. 
തിങ്കളാഴ്ചവ്രതം ക്ഷിപ്രഫലം നല്‍കും. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗര്‍ണ്ണമി ദിവസവും വ്രതമെടുത്ത് പ്രത്യേകപൂജകള്‍ ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. പൗര്‍ണ്ണമിയില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസിയില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ഗുണപ്രദം ആകുന്നു. അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്‍ശനം നടത്തണം. രോഹിണിയുടെ നക്ഷത്രദേവത: ബ്രഹ്മാവ്. നിത്യവും ബ്രഹ്മാവിനെ പൂജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ഗുണപ്രദം ആകുന്നു.
മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"

 വെള്ള, ചന്ദനനിറം എന്നിവ അനുകൂലം.
 നക്ഷത്ര മൃഗം- പാമ്പ്‌,
 വൃക്ഷം- ഞാവല്‍,
 ഗണം- മാനുഷ,
 യോനി- സ്ത്രീ,
പക്ഷി-പുള്ള്‌,
 ഭൂതം -ഭൂമി.

 അനിഷ്ട നക്ഷത്രങ്ങള്‍ - തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം1/4

മകയിരം നക്ഷത്രം



MAKAYIRAM NAKSHATHRAPHALAM 
മകയിരം നക്ഷത്രം ഭാരതീയ ജ്യോതിശാസ്ത്രത്തിൽ മൃഗശീർ‌ഷംഎന്നറിയപ്പെടുന്നു. ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനരാശിയിലുമാണെന്ന് കണക്കാക്കുന്നു.ഈ നക്ഷത്രജാതര്‍ സൗന്ദര്യം, ബുദ്ധി, ആത്മാര്‍ത്ഥത എന്നിവയുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന തൊഴില്‍ കാര്യക്ഷമമായി ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിയുന്നു. പൊതുവേ ഇവരുടെ കൈപ്പടയും നന്നായിരിക്കും, മകയിരം നക്ഷത്രത്തില്‍ ജനിച്ചവരില്‍ അധികംപേരും തീരുമാനങ്ങളെടുക്കാന്‍ വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനേയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ് എപ്പോഴും ആശങ്കാകുലമായിരിക്കും. മകയിരം നക്ഷത്രക്കാര്‍ കൃത്രിമബുദ്ധിക്കാരല്ലാത്തതുകൊണ്ട് ആളുകളെ ഉള്ളുതുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇവര്‍ക്ക് വലിയ ചതിവും, അമളിയും പറ്റാറുണ്ട്. ഇവരുടെ പ്രത്യേകതകളും നേര്‍ബുദ്ധിയും കാരണം ആളുകള്‍ ഇവരോടു സന്തോഷപൂര്‍വം ഇടപഴകുന്നു. ഇവര്‍ക്ക് ആഡംബരഭ്രമവും വേഷവിധാനഭ്രമവും ഉണ്ടാകും. സുഹൃത്തുക്കളുമായി വളരെ അടുത്ത സ്നേഹ ബന്ധവും ഇവര്‍ പുലര്‍ത്തുന്നു. തികഞ്ഞ ആത്മാര്‍ഥത ഇവരുടെ പ്രത്യേകതയാണ് . സംസാരത്തിലും പെരുമാറ്റത്തിലും കുലീനതയും വിശ്വസ്തതയും കാട്ടും, മറ്റുള്ളവരെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഇവര്‍ എപ്പോഴും തയാറായിരിക്കും. ഇവര്‍ പൊതുവെ ചിലവ് കൂടുതല്‍ ഉള്ളവരായതിനാല്‍ വേണ്ടതിനും വേണ്ടാത്തതിനും പണം ചിലവാക്കും. കൈയില്‍ വരുന്ന പണം മറ്റുള്ളവര്‍ക്കുവേണ്ടി ചിലവാക്കിയെന്നിരിക്കും. ഇത് കൂടുതല്‍ ബാധ്യതകള്‍ വരുത്തി വയ്ക്കും.

ആരോടെങ്കിലും വിശ്വാസം തോന്നിയാല്‍ അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മടിക്കുകയില്ല. നിഷപക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാന്‍ പ്രത്യേകമായ കഴിവ് കാണിക്കും. അന്യരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കുന്നത് സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും. ഇതുമൂലം സ്വജനങ്ങളുമായി അടുപ്പക്കുറവും, അടുത്തസുഹൃത്തുക്കളുടെ അതൃപ്തിയും ഉണ്ടാകും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ചിലപ്പോള്‍ ക്ലേശിക്കേണ്ടിവരും. ആശയപരമായ ഭിന്നതയും കുടുംബത്തിലുണ്ടാകും. എന്നാല്‍ ഉറച്ച ഈശ്വരവിശ്വാസവും അതില്‍ നിന്ന് ഉണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടാന്‍ വഴിതെളിക്കും. അമ്മയുടെ കുടുംബത്തില്‍ നിന്ന് സഹകരണം കൂടുതല്‍ ലഭിക്കാം. മധ്യവയസിനു ശേഷമായിരിക്കും ചിലപ്പോള്‍ ജീവിതത്തില്‍ നേട്ടമുണ്ടാവുക.

കൂട്ടുകച്ചവടങ്ങളില്‍ ഇവര്‍ക്ക് പല നഷ്ടവും സംഭവിക്കും. എന്നാല്‍ വിശ്വാസ വഞ്ചകരോടും ഇവര്‍ നയപരമായി നിന്ന് കാര്യം സാധിക്കും. പിണങ്ങിയാല്‍ ( വളരെ അപൂര്‍വ്വം ) ശത്രുവിന്റെ നാശം കണ്ടേ വിശ്രമിക്കൂ . ലളിതവും ആദര്‍ശ പരവുമാണ് ജീവിതം. നല്ല വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെടും. വിലപ്പെട്ട അഭിപ്രായങ്ങള്‍ പറയും . 
പണം ബുദ്ധിപൂര്‍വ്വം ചെലവാക്കുന്നതെങ്ങനെ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വളരെ സമര്‍ത്ഥരാണ്‌ . എന്നാല്‍ ഈ പ്രസംഗക്കാരാകട്ടെ അമിത ചെലവു മൂലം കഷ്ടപ്പെടും . എന്നും എന്തെങ്കിലും ബാധ്യത കാണും. മന: സമാധാനം ഉണ്ടാവുകയില്ല. പ്രശ്നങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്ന് വന്നു കൊണ്ടിരിക്കും . മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വളരെ ശ്രദ്ധിച്ചു കേള്‍ക്കുന്നതായി ഭാവിക്കും. പക്ഷെ  അവയൊന്നും പാലിക്കുകയില്ല. അവനവനു ഇഷ്ടപ്പെട്ട രീതിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യും. ഒരുതരം ഈഗൊ...! തനിക്ക് ഇഷ്ടമില്ലാത്ത സന്ദര്‍ഭങ്ങള്‍ ഒഴിവാകാന്‍ ശ്രമിക്കും. പക്ഷെ പോകേണ്ടി വന്നാല്‍ അവിടെ തിളങ്ങാനും ശ്രമിക്കും . ഒരു പ്രവൃത്തിയിലും ഏറെക്കാലം ഉറച്ചു നില്‌ക്കില്ല. ജോലികള്‍ മാറി മാറി ചെയ്യും. ചെയ്യുന്ന ജോലിയില്‍ സ്വന്തം കൈമുദ്ര പതിപ്പിക്കും. സ്വന്തം പരിശ്രമത്താല്‍ ധനം സമ്പാദിക്കും . ആസാദ്യകരമായ കുടുംബ ജീവിതം ഉണ്ടാകും . എന്നാല്‍ മുന്‍കോപം മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടായിക്കൊണ്ടിരിക്കും . 

പുറമേ ധൈര്യം കാണിക്കും എന്നാല്‍ വലിയ ധൈര്യം കാണില്ല.
 ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവകൊണ്ട് 21 വയസുവരെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാം. വിദ്യാഭ്യാസത്തിന് അലസതയോ, തടസങ്ങളോ ഉണ്ടാകാം. 21 വയസു മുതല്‍ 37 വയസു വരെ പൊതുവെ അഭിവൃദ്ധികരമാണ്. വിദ്യാഗുണം, തൊഴില്‍ലാഭം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസിനു ശേഷം ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ കാലത്തു സ്വജനവിരോധം, സ്വജനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാം. ഈ കാലത്ത് ഉണ്ടാകുന്ന കൂട്ടുകെട്ടുകള്‍ വളരെ ശ്രദ്ധിക്കണം. 56 വയസിനു ശേഷം രോഗകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ശരീരശുദ്ധിയും പരിസരശുദ്ധിയുമുള്ളവരായിരിക്കും. സുന്ദരികളും സുശീലകളുമായ ഇവര്‍ ദയ, വാത്സല്യം, പരോപകാരം എന്നിവയുള്ളവരായിരിക്കും. വാചാല പ്രിയരായിരിക്കുമെങ്കിലും കുടുംബജീവിതത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരായിരിക്കും

 പ്രതികൂല നക്ഷത്രങ്ങള്‍ - പുണര്‍തം, ആയില്യം, പൂരം,
 മകയിരം ഇടവക്കൂറിന്‌-  മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) എന്നിവയും മകയിരം മിഥുനക്കൂറിന്‌-  ഉത്രാടം (അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം (ആദ്യപകുതി) എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.

 ഇവര്‍ വ്യാഴദശ, ബുധദശ, ശുക്രദശ എന്നിവയില്‍ വിധിപ്രകാരം ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മകയിരക്കാര്‍ കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. ചൊവ്വാഴ്ചകള്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള്‍ എന്നിവയില്‍ കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം,{ ഭദ്രകാളീഭജനം കുജന്‍ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) എന്നിവ നടത്താവുന്നതാണ്‌.
ചൊവ്വാഴ്ചയും മകയിരവും ചേര്‍ന്നുവരുന്ന ദിവസം വ്രതം, മറ്റു ദോഷപരിഹാരാനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക്‌ സവിശേഷപ്രാധാന്യമുണ്ട്‌. ഈ ദിവസം അംഗാരകപൂജ നടത്തുന്നതും നന്നായിരിക്കും. ചുവന്ന വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌. മകയിരം ഇടവക്കൂറുകാര്‍ ശുക്രനെയും മിഥുനക്കൂറുകാര്‍ ബുധനെയും പ്രീതിപ്പെടുത്തുന്നതും നന്നായിരിക്കും. മകയിരത്തിന്റെ ദേവത ചന്ദ്രനാണ്‌.

വൃക്ഷം -കരിങ്ങാലി  
 മൃഗം - പാമ്പ് 
പക്ഷി - പുള്ള്
 ദേവത - ചന്ദ്രന്‍
ഗണം - ദേവഗണം
സ്ത്രീനക്ഷത്രം

തിരുവാതിര നക്ഷത്രം



THIRUVATHIRA NAKSHATHRAPHALAM 
നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണിത്. ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ ആകാശഭാഗത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾതിരുവാതിര നാൾ ഭാരതീയ ജ്യോതിഷത്തിൽ ആർദ്ര എന്നറിയപ്പെടുന്നു. മിഥുനക്കൂറിൽപ്പെടുന്നു. തീക്കട്ട പോലുള്ള തിരുവാതിര നക്ഷത്രം പോലെ തന്നെ ഇവരുടെ രീതികളും. പല വിഷയങ്ങളിലും നല്ല അറിവ്, കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള  കഴിവ്, സരസത, ബന്ധുത്വം, സൗഹൃദം ഇവയെല്ലാം ഇവരുടെ ഗുണങ്ങളാണ്    
തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ ഉത്സാഹ ഭരിതരും, എല്ലാ കാര്യങ്ങളിലും ചുറുചുറുക്കുള്ളവരുമായിരിക്കും,ഇവര്‍ സാമാന്യം ബുദ്ധിമാന്‍മാരായിരിക്കും. പല വിഷയങ്ങളിലും വിജ്ഞാനം നേടുവാന്‍ ഇവര്‍ക്കു കഴിയും. അതു വളരെ വേഗത്തി. തന്നെ നേടുകയും ചെയ്യും. ഇവര്‍ ആദര്‍ശനിഷ്ടന്‍മാരാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില്‍ വലിയ പൊരുത്തക്കേടുകള്‍ അനുഭവപ്പെടും. സ്വന്തം ആദര്‍ശവും ആശയവും, പൊരുത്തപെടാത്തപ്പോള്‍ പൊട്ടിത്തെറിക്കും. പെട്ടെന്നു കോപം വരുന്ന പ്രകൃതക്കാരാണ്. കോപം വന്നാല്‍ ഇടം വലം നോക്കാതെയും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാതെയും പ്രവര്‍ത്തിച്ചു കളയും.
 തിരുവാതിര നക്ഷത്രക്കാര്‍ പൊതുവെ സഹൃദയന്‍മാരാണ്. വാക്കിന്റെ കാരകനായ ബുധന്‍ രാശ്യാധിപതിയായതുകൊണ്ട് യുക്തി യുക്തമായും ഫലിത രസത്തോടുകൂടിയും സംസാരിക്കും. ആളുകളുമായി ഇടകലരന്നു ജീവിക്കുന്നതാണ് ഇവര്‍ക്കിഷ്ടം. ഏകാന്തത ഇവര്‍ക്കിഷ്ടപ്പെടാറേയില്ല. ഇവരോടു ഇടപഴകുന്നതില്‍ എല്ലാവരും ഇഷ്ടപ്പെടും. അതിനുകാരണം പരിചയപ്പെടുന്നവര്‍ക്കു വേണ്ടി ഇവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസത്തെപ്പോലും ഇവര്‍ വലിയ അഭിമാനക്ഷതമായിട്ടുകാണും. കോപം വരുക സാധാരണമാണെങ്കിലും ഇവര്‍ അത് വേഗം മറക്കും. ചിലരില്‍ ദുരഭിമാനം മുന്നിട്ടുനില്‍ക്കും.
ഇവര്‍ അഭിമാനികളും, സ്വതന്ത്ര പ്രകൃതികളുമാണ്. അതുകൊണ്ട് എത്ര കാര്യസാധ്യത്തിനായാലും മറ്റുള്ളവരുടെ മുമ്പെ തലകുനിച്ചോ കൈനീട്ടിയോ നില്‍ക്കുകയില്ല. അതിരു കവിഞ്ഞ ആത്മാഭിമാനം പലപ്പോഴും അപകടത്തില്‍ ചാടിക്കുകയും ചെയ്യും. പലരംഗങ്ങളിലും ഇവര്‍ക്ക് അമളികളും പറ്റാറുണ്ട്.
 പഠിത്തത്തിലായാലും തൊഴിലായാലും ഇവര്‍ ഒരിടത്തുതന്നെ പറ്റിപിടിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ജോലിസ്ഥലങ്ങള്‍ മാറി മാറിക്കൊണ്ടിരിക്കും. താമസിക്കുന്ന വീടും മാറി മാറിക്കൊണ്ടിരിക്കും. അതുകാരണം ഒരു സ്ഥലത്തില്‍ തന്നെയോ ഒരു വിഷയത്തില്‍ തന്നെയോ അള്ളിപിടിച്ചിരിക്കുന്ന സ്വഭാവം ഇവരില്‍ കാണുന്നില്ല. ഇവരുടെ ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍ രസതന്ത്രത്തിലും, കണക്കിലും മിടുക്കന്‍മാരായിരിക്കും. ശുക്രന്‍ ബലവാനാണെങ്കില്‍ സംഗീതസാഹിത്യാദികൃതികളില്‍ പ്രത്യേക സാമര്‍ത്ഥ്യം നേടും. ജീവിതത്തില്‍ ഇവര്‍ക്ക് നല്ല അനുഭവങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുന്നില്ല. ശനി ഭാഗ്യകാരനാണെങ്കിലും അഷ്ടമാധിപന്‍ കൂടിയായതാണ് ഇതിനുകാരണം. ശനിക്ക് അഷ്ടമാധിപത്യം ഉള്ളതുകൊണ്ട് ഇവര്‍ സാധാരണയായി ദീര്‍ഘായുസ്സുക്കള്‍ ആയിരിക്കും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യാന്‍ പോകാതെ തനിക്കു പ്രയോജനം ലഭിക്കത്തക്ക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉപകാര സ്മരണ കുറയും, ഗര്‍വ്വ് കൂടുതലാണെന്നും പറയുന്നുണ്ട്. മാത്രമല്ല ചെറിയകാര്യങ്ങളില്‍ പിണങ്ങി സന്ദര്‍ഭം വരുമ്പോള്‍ തന്റെ പിടിപ്പുകേട് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.സ്ത്രീകളോട് ഇവര്‍ക്ക് ആകര്‍ഷണം കൂടുതലാണ്.
 ഉപജീവനത്തിനു വേണ്ടി ഇവര്‍ക്ക് നാടുവിട്ട് അച്ഛനമ്മമാരില്‍ നിന്നു അകന്നു നില്‍ക്കേണ്ടി വരും. ഇവരെകൊണ്ട് അച്ഛനമ്മമാര്‍ക്ക് വലിയ സാമ്പത്തിക പ്രയോജനം ഉണ്ടാകാറില്ല. ഇവര്‍ സാധാരണ രണ്ടു ലക്ഷ്യങ്ങള്‍ക്കും ഫലത്തിനും വേണ്ടി ഒരേ സമയത്ത് പ്രവര്‍ത്തിക്കും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നാണ് ഇവരുടെ സിദ്ധാന്തം. അതായത് ഒരു പ്രവര്‍ത്തനം കൊണ്ടു രണ്ടു തരത്തിലുള്ള പ്രയോജനം ഉണ്ടാക്കാന്‍ ശ്രമിക്കും.തിരുവാതിരക്കാര്‍ക്ക് യൗവ്വനം കഴിഞ്ഞാണ് അഭിവൃദ്ധിയുണ്ടാകാനിടയുള്ളത്. ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. 

പുണര്‍തം നക്ഷത്രം



PUNARTHAM NAKSHATHRAPHALAM 
പു­ണര്‍­തം നക്ഷ­ത്ര­ത്തില്‍ ജനി­ച്ച­വര്‍ സ്ഥി­ര­മായ ഒരു സ്വ­ഭാ­വം
പ്ര­ക­ടി­പ്പി­ക്കു­ന്നി­ല്ല. മത­പ­ര­മായ കാ­ര്യ­ങ്ങള്‍­ക്ക് ഏറെ ശ്ര­ദ്ധ നല്‍­കു­ന്ന ഇക്കൂ­ട്ടര്‍ മാ­താ­പി­താ­ക്ക­ളു­ടെ­യും ഗു­രു­ക്ക­ന്മാ­രേ­യും ശു­ശ്രൂ­ഷി­ക്കു­ന്ന­തി­നും
ബഹു­മാ­നി­ക്കു­ന്ന­തി­നും വള­രെ പ്രാ­ധാ­ന്യം കല്‍­പ്പി­ക്കു­ന്നു. വള­രെ­വേ­ഗം
കോ­പി­ക്കു­ന്ന പ്ര­കൃ­ത­ക്കാ­രാ­ണി­വര്‍. സ്വ­ന്തം കാ­ര്യം നോ­ക്കി ജീ­വി­ക്കു­ന്ന ഈ നക്ഷ­ത്ര­ക്കാര്‍ സത്യ­ത്തി­നും ധര്‍­മ്മ­ത്തി­നും നി­ര­ക്കാ­ത്ത യാ­തൊ­രു­വിധ
കര്‍­മ്മ­ങ്ങ­ളി­ലും ഏര്‍­പ്പെ­ടു­ന്നി­ല്ല. കൂ­ടാ­തെ ഇത്ത­രം പ്ര­വര്‍­ത്തി­കള്‍ അവ­രെ ചൊ­ടി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.
 അസത്യത്തിനും നീതിരഹിതമായ നേട്ടങ്ങള്‍ക്കും കൂട്ട് നില്‌ക്കാതവര്‍. മനസ്സിന് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ കണ്ടാലുടന്‍ പ്രതികരിക്കുന്നവര്‍, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവര്‍. എന്നാല്‍ ഈ പ്രതികരണം വര്‍ധിച്ച് പലപ്പോഴും ആവശ്യത്തില്‍ ഏറെയുള്ള  സാഹസികത കാണിക്കുന്നതാണ് ഇവര്‍ക്കുള്ള ദോഷം  
ആഢം­ബ­ര­ജീ­വി­തം കൊ­തി­ക്കു­ന്ന ഇവ­രു­ടെ ജീ­വി­തം 32 വയ­സ്സി­നു­ശേ­ഷം ഗു­ണ­ക­ര­മാ­യി തീ­രു­ന്നു. വക്കീല്‍, വ്യ­വ­സാ­യി, പ്ര­ഭാ­ഷ­കന്‍, ലേ­ഖ­കന്‍ എന്നീ മേ­ഖ­ല­ക­ളില്‍ തി­ള­ങ്ങാന്‍ ഇവര്‍­ക്കു കഴി­യു­ന്നു­. 

ഈ നക്ഷ­ത്ര­ത്തി­ലെ സ്ത്രീ­കള്‍ അനാ­വ­ശ്യ സം­സാ­രം­മൂ­ലം വഴ­ക്കു­കള്‍ വി­ളി­ച്ചു വരു­ത്തു­ന്നു. ശു­ദ്ധ­ഹൃ­ദ­യ­രായ അവര്‍ ഭര്‍­ത്തൃ പരി­ച­ര­ണ­ത്തി­ന് ഏറെ പ്രാ­ധാ­ന്യം കല്‍­പ്പി­ക്കു­ന്നു. 





പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്‍ - ആയി­ല്യം, പൂ­രം, അത്തം, 

കൂ­റ് - മി­ഥു­നം 3/4, കര്‍­ക്കി­ട­കം 1/4


ദേ­വത - അദി­തി­
ഗ­ണം - ദേ­വ­ഗ­ണം 
സ്ത്രീ­ന­ക്ഷ­ത്രം­
മൃ­ഗം - പൂ­ച്ച
പ­ക്ഷി - ചകോ­രം 
വൃ­ക്ഷം - മു­ള